07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Friday, 28 October 2016

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2017 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ

                        VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 20 /11/2016
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
  1. കൺസോളിഡേറ്റഡ് ലിസ്റ്റ്
  2. അപേക്ഷ ( 2 കോപ്പി )
  3. 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
  4. എൽ.ഡി. സട്ടിഫിക്കറ്റ് ( 2 കോപ്പി )

Thursday, 27 October 2016

2017 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം

                         2017 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ /  പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 15/11/2016 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിന്റ്ചെയ്ത പകർപ്പ്  ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്...

Monday, 24 October 2016

8.9.10 ക്ലാസുകളിലെ അർദ്ധവാർഷിക ഐ.ടി പരീക്ഷയുടെ സി.ഡി വിതരണം സംബന്ധിച്ച്

             ഈ അധ്യായന വർഷത്തെ 8, 9,10  ക്ലാസുകളിലെ അർദ്ധ. വാർഷിക ഐ.ടി പരീക്ഷ  2016 ഒക്ടോബർ 26-ന് തുടങ്ങി 2016 നവംബർ 26- ന് മുൻപ് പൂർത്തിയാക്കേണ്ടതുമാണ്. ഇതിനായിട്ടുള്ള പരീക്ഷാസോഫ്ട് വെയർ ( ഡി.വി. ഡി )  26.10.2016 ബുധനാഴ്ച രാവിലെ  10 മണിക്ക് നെയ്യാറ്റിൻകര എച്ച്.എം.  കോൺഫറൻസ് ഹാളിൽ വച്ച്  വിതരണം ചെയ്യുന്നു. എല്ലാ സ്കൂളുകളും അന്ന് തന്നെ അത് കൈപ്പറ്റേണ്ടതും സർക്കുലർ പ്രകാരം പരീക്ഷനടത്തേണ്ടതുമാണ്.
NB:- ആറാം പ്രവൃത്തി ദിവസത്തിന്റെ - ഡിക്ലറേഷൻ  ഫോം (സമ്പൂർണ്ണയിൽ നിന്നും) ഇതുവരെയും നൽകാത്ത സ്കൂളുകൾ  അന്നേ ദിവസം  ആ ഫോം  ഈ മീറ്റിംഗിൽ  എത്തിക്കേണ്ടതാണ്.

Thursday, 20 October 2016

Sub District wise charge of Master Trainers of IT@School,Thiruvananthapuram


Sub District    Name Of MT    Phone No.                  Email ID
VarkalaManoj Kadakavur9446139191tvm.manojkadakavur@itschool.gov.in
AttingalManoj Attingal9497155186 tvm.manojattingal@itschool.gov.in
KilimanoorManoj Attingal9497155186 tvm.manojattingal@itschool.gov.in
PalodeSreejadevi9495830842 tvm.sreejadevi@itschool.gov.in
NedumangaduSreelatha S9495062419tvm.sreelatha@itschool.gov.in
KaniyapuramSaju S S9946668296 tvm.saju@itschool.gov.in
TVM - NorthSreeja9447102382 tvm.sreeja@itschool.gov.in
TVM - SouthPriya9746489857 tvm.priya@itschool.gov.in
BalaramapuramJalaja Kumari9446037888tvm.jalajakumari@itschool.gov.in
NeyyattinkaraMohan Kumar9447427424tvm.mohankumar@itschool.gov.in
KattakadaSatheesh SS9495628227tvm.satheesh@itschool.gov.in
ParasalaSaji V S9447692822tvm.saji@itschool.gov.in

Friday, 14 October 2016

പ്രഥമാദ്ധ്യാപകരുടെയും AEO മാരുടെയും യോഗം

                     സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെയും AEO മാരുടെയും യോഗം 15 / 10 / 2016 - ാം തീയതി 11. 00 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്...

Wednesday, 12 October 2016

സ്പാർക്കിന്റെ അറിയിപ്പുകൾ

                             27/5/2016 ലെ GO(P) No. 76/2016/FIN ഉത്തരവ് പ്രകാരം ഡി.ഡി.ഒമാര്‍ക്ക് Digital Certificate നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ഒക്ടോബര്‍ മാസം മുതലുള്ള സാലറി പ്രൊസസ് ചെയ്യാന്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാതെ സാധിക്കില്ലെന്ന് സ്പാര്‍ക്ക് അറിയിപ്പ്.
                     1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത്‌ പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.
സ്പാര്‍ക്കില്‍ ഉണ്ടായിരുന്ന താഴെ പറയുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അറിയിപ്പ്‌
  • External deduction not coming in multiple month salary bill.
  • Employee not listing for salary processing.
  • Problem reported in updation of user details after creation without refreshing.
  • Validation of period of bill with month/year and period of claim w.r.t employees

                     ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്‌ സ്‌കീം (GPAIS) 2017 വര്‍ഷത്തേക്കുള്ള പ്രീമിയം നവംബര്‍ സാലറിയില്‍ കിഴിവു ചെയ്യണമെന്ന് ധനകാര്യവകുപ്പ് സര്‍ക്കുലര്‍

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/