07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Thursday 31 December 2015

ഉപ ജില്ലാ കലോത്സവത്തിന്റെ അപ്പീല്‍ താഴെപ്പറയുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതാണ്

            ഉപ ജില്ലാ കലോത്സവത്തിന്റെ അപ്പീല്‍ താഴെപ്പറയുന്ന രേഖകള്‍ സഹിതം 01/01/2016 വെള്ളിയാഴ്ച്ച 5:00 മണിയ്ക്ക് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് .... 
  1. കണ്‍സോളിഡേഷന്‍ ലിസ്റ്റ് ( മാതൃകാ രൂപം )
  2. അപ്പീല്‍ അപേക്ഷ ( അനുബന്ധം III ) 
  3. സ്കോര്‍ ഷീറ്റ് ( ജഡ്ജ്ജ്മെന്റ് ഷീറ്റ് ) 
  4. അനുബന്ധം IV ( ഓരോ അപ്പീല്‍ അപേക്ഷയോടൊപ്പം രണ്ട് കോപ്പി വീതം നല്‍കേണ്ടതാണ് )
  5. പ്രോഗ്രാം വീഡിയോ സി.ഡി.

Wednesday 30 December 2015

തിരുത്തലുകള്‍ ഇല്ലെന്ന് സര്‍ട്ടിഫൈ ചെയ്ത് 05/01/2016 ന് മുമ്പായി പാക്കറ്റുകളാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിയ്ക്കേണ്ടതാണ്.

               എസ്.എസ്.എല്‍.സി. പരീക്ഷയുടെ സ്കൂള്‍ ഗോയിംഗ് , പി.സി.എന്‍ , പി.സി.ഒ. വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ് , ബി ലിസ്റ്റ് എന്നിവയുടെ ഓണ്‍ലെെന്‍ പ്രിന്റൗട്ട് സെെറ്റില്‍ നിന്നും എടുക്കാവുന്നതാണ്. ഓണ്‍ലെെന്‍ കറക്ഷന്‍ ഇനി മുതല്‍ സാധ്യമല്ല. പ്രധാനാദ്ധ്യാപകര്‍ പ്രിന്റൗട്ട് പരിശോദന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷികൊണ്ട് തിരുത്തേണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ലെന്ന് സര്‍ട്ടിഫൈ ചെയ്ത് 05/01/2016 ന് മുമ്പായി പാക്കറ്റുകളാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിയ്ക്കേണ്ടതാണ്. ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ഫോട്ടോ സി.ഡി.യിലാക്കി പ്രധാനാദ്ധ്യാപകരുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എ ലിസ്റ്റിനോടൊപ്പം പിന്‍ചെയ്ത് നല്‍കേണ്ടതാണ്.

Sunday 27 December 2015

കെ-ടെറ്റ് സര്‍ട്ടിക്കറ്റ് വെരിഫിക്കേഷന്‍

            കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് എഴുതി വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിക്കറ്റ് വെരിഫിക്കേഷന്‍ 30/12/2015 , 31/12/2015 എന്നീ തീയതികളില്‍ നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി നേരിട്ട് നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകേണ്ടതാണ്.

Monday 21 December 2015

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഓണ്‍ലെെന്‍ രജിസ്ട്രേഷനില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ 23 വരെ മാറ്റങ്ങള്‍ വരുത്താവുന്നതാണ്

                  2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷം തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ 23-ാം തീയതി വെെകുന്നേരം 5 മണിവരെ SSLC MARCH 2016 Candidate details Correction എന്ന സെെറ്റില്‍ പ്രവേശിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. എല്ലാ വിവരങ്ങളും സ്കൂള്‍ റിക്കാര്‍ഡിലുള്ളതു പോലെ തന്നെ രേഖപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മേല്‍ വിലാസം രേഖപ്പെടുത്തുമ്പോള്‍ പോസ്റ്റ് ഓഫീസ് കൂടി ഉള്‍പ്പെടുത്തിയിരിക്കണം. ഉദാഹരണം:- നെയ്യാറ്റിന്‍കര പി.ഒ , കാട്ടാക്കട പി.ഒ , ....... സര്‍ക്കാര്‍ ഉത്തരവുകളുമായി എത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഓണ്‍ലെെനില്‍ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അവര്‍ സൂപ്പര്‍ ഫെെനോടുകൂടി ഫീസ് അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയിരിക്കണം.

Tuesday 15 December 2015

എസ്.എസ്.എല്‍.സി. , ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ രേഖകള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്

         2016 -ല്‍ നടക്കുന്ന എസ്.എസ്.എല്‍.സി. , ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയ എ ലിസ്റ്റ് , ക്വസ്ട്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റ് എന്നിവ താഴെപ്പറയുന്ന പ്രകാരം പാക്കറ്റുകളിലാക്കി ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ഡിസംബര്‍ 30-ാം തിയതിയ്ക്ക് മുമ്പായി എത്തിക്കേണ്ടതാണ്..... കവറിന്റെയും പാക്കറ്റിന്റെയും മുകളില്‍ കോഡ് നമ്പരും പാക്കറ്റ് നമ്പരും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം

01 - SGC- A List Print out     I
02 - PCN - A List                    II
03 - PCO - A list                     II
04 - PCN - B List                    II
05 - PCO - B List                    II
06 - ARC – A List                  III
07 - RAC- A List                    III
08 - CCC – A List                  III
09 - BT- A List                       III
10 - Question Paper Statement (SSLC) IV
11 - Statement of Examination Fee         V
12 - THSLC (Main) –A List Printout    VI
13 - THSLC (Pvt) – A List                      VI
14 - THSLC (Pvt) – B List                      VI
15 - THSLC (HI) _ A List                       VI
16 - THSLC (HI) - B List                        VI
17 - SSLC(HI) -A List                             VI
18 - SSLC (HI) _B List                            VI
19 - AHSLC – A List                  VII
20 - AHSLC - B List                   VII
21 - AHSLC (Pvt) – A List         VII
22 - AHSLC (Pvt.)B List            VII
23 - Question Paper Statement (THSLC Main & Pvt) ,THSLC (HI), SSLC (HI),                         VIII
24 - Question Paper Statement (AHSLC ) IX
25 - Fee Statement of THSLC, THSLC(HI), SSLC (HI),AHSLC X

        I മുതല്‍ X വരെയുള്ള പാക്കറ്‍റ് ഒരു വലിയ കവറിലാക്കി From അഡ്രസ്സു് ( സ്കൂള്‍ അഡ്രസ്സു് പിന്‍ കോഡ് സഹിതം ) To അഡ്രസ്സു് ( ജോയിന്റ് കമ്മീഷണര്‍ , ഗവ. പരീക്ഷാ കമ്മീഷണറുടെ കാര്യാലയം , പരീക്ഷാഭവന്‍ , പൂജപ്പുര , തിരുവനന്തപുരം-12 ) അഡ്രസ്സും സ്കൂള്‍ കോഡും നിര്‍ബന്ധമായും രേഖപ്പെടുത്തിരിക്കണം 


ക്വസ്ട്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റിന്റെ ഒരു പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്..... 

Saturday 12 December 2015

2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷകമ്മീഷണര്‍ നടത്തുന്ന പ്രഥമാദ്ധ്യാപകരുടെ യോഗം

         2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷകമ്മീഷണര്‍ നടത്തുന്ന പ്രഥമാദ്ധ്യാപകരുടെ യോഗം 17/12/2015 വ്യാഴായ്ച 11:00 മണി മുതല്‍ 12:30 വരെ തിരുവനന്തപുരം തെെയ്ക്കാട് ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്നു. എല്ലാ ഹെെസ്കൂള്‍ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.....

Thursday 10 December 2015

പഠനവെെകല്യമുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിലായിരിക്കണം എസ്.എസ്.എല്‍.സി. പരീക്ഷാ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.

               05/12/2015 -ാം തീയതിയിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പര്‍. IED/78057/2015/DPI , 09/12/2015 -ാം തീയതിയിലെ പരീക്ഷ കമ്മീഷണറുടെ കത്ത് നമ്പര്‍. സി.ജനറല്‍ (1)60000/2015/സി.ജി.ഇ.പ്രകാരം 2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന പഠനവെെകല്യമുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുള്ള സ്പെസിഫിക് ലേണിംഗ് ഡിസോഡര്‍ സര്‍ട്ടിഫിക്കറ്റിലായിരിക്കണം പരീക്ഷാ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 15 / 12 / 2015

                     സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 15 / 12 / 2015 - ാം തീയതി ചൊവ്വാഴ്ച 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്... 
അജണ്ട :- 
1. പാഠപുസ്തകം
2. സൗജന്യ യൂണിഫോം
3. QEPR ഫണ്ട് വിനിയോഗം
4. ISM സന്ദര്‍ശനം
5. ജില്ലാ കലോല്‍സവം
6. ക്ലസ്റ്റര്‍ പരിശീലനം
7. UID / EID
8. വിദ്യാരംഗം
9. എസ്.എസ്.എല്‍.സി. പരീക്ഷ
10. ജില്ലാ പഞ്ചായത്ത് പദ്ധതികള്‍
11.LSS / USS പരീക്ഷ
12.ശുചിത്വ പരിപാടികള്‍

Monday 7 December 2015

2015-16 വര്‍ഷത്തിലെ രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം

              നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് നാളെ ( 08 / 12 / 2015 ) ചൊവ്വാഴ്ച 11 മണി മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്..... 
വിതരണം ( 08 / 12 / 2015 ) ചൊവ്വാഴ്ച മാത്രം..... 

കുറിപ്പ് : - Question Paper Statement , Receipt form( STD IX & X ) , Authorization Letter എന്നിവ കൊണ്ടുവരേണ്ടതാണ്...

Saturday 5 December 2015

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടുകൂടി 10/12/2015 വ്യാഴാഴ്ച്ച വരെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്

               2016 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടുകൂടി 10/12/2015 വ്യാഴാഴ്ച്ച വരെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ചീഫ് സൂപ്രണ്ടുമാര്‍ 11/12/2015 – ന് തന്നെ തുക ഖജനാവില്‍ ഒടുക്കേണ്ടതാണ്. നിലവിലുള്ള ഓള്‍ഡ് സ്കീം പരീക്ഷ 2017 മുതല്‍ ഉണ്ടായിരിക്കുന്നതല്ല.

Wednesday 2 December 2015

എസ്.എസ്.എല്‍.സി പരീക്ഷയുടെ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍

  1. 2016 മാര്‍ച്ച് മാസം നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ റഗുലര്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ candidates details correction നടത്താനുള്ള അവസാന തീയതി  12 / 12 / 2015 വരെ നീട്ടിയിട്ടുണ്ട്. എല്ലാ ഹെഡ്മാസ്റ്റര്‍മാരും ഈ പരിധിയ്ക്കുള്ളില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോദിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി save ചെയ്യേണ്ടതാണ്. അഡ്രസ്സില്‍ പോസ്റ്റാഫീസിന്റെ പേരും , പിന്‍കോഡും ഉള്‍പ്പെടുത്തിയിരിക്കണം

  2. ARC , CCC , RAC വിഭാഗങ്ങളും ഈ വര്‍ഷം പുതുതായി രജിസ്ട്രേഷന്‍ ( Add new candidate click ചെയ്ത് ) നടത്തേണ്ടതാണ്. രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ Candidate Type ശ്രദ്ധിക്കേണ്ടതാണ്.

  3. പ്രൈവറ്റ് വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ Online Registration 10 / 12 / 2015 മുതല്‍ 12 / 12 / 2015 വരെ നടത്താവുന്നതാണ്.

Thursday 26 November 2015

ക്ലസ്റ്റര്‍ പരിശീലനത്തിന് വേണ്ടി തുക അനുവദിക്കുന്നതിനായി മാതൃകാ രൂപത്തില്‍ മാത്രം സമര്‍പ്പിക്കുക.

     എല്ലാ അദ്ധ്യാപകരും പ്രഥമദ്ധ്യാപകരും അതാത് വിഷയങ്ങളിലെ ക്ലസ്റ്റര്‍ സെന്ററില്‍ പങ്കെടുക്കതേണ്ടതാണ്.   ക്ലസ്റ്ററിന് തടസം വരാതിരിക്കുന്നതിനായി സെന്ററിലെ പ്രഥമദ്ധ്യാപകര്‍ 10.30 -ന് മുമ്പ് തന്നെ ചുവടെ ചേര്‍ത്തിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി ഒപ്പ് വച്ച് പ്രത്യേക ദൂതന്‍ വഴി തുക കൈപ്പറ്റേണ്ടതാണ്...
  1. Receipt 
  2. Expenditure Statement 
  3. Registraion Form 
  4. Attendence Form 
  5. Acquittance Roll of Teachers
  6. Acquittance Roll of RP's

Friday 20 November 2015

ക്ലസ്റ്റര്‍ പരിശീലനത്തിന് വേണ്ടി തുക അനുവദിക്കുന്നതിനായി മാതൃകാ രൂപത്തില്‍ മാത്രം സമര്‍പ്പിക്കുക.


     ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ നിന്നും ക്ലസ്റ്റര്‍ പരിശീലനത്തിന് വേണ്ടി തുക അനുവദിക്കുന്നതിനായി ചുവടെ ചേര്‍ത്തിരിക്കുന്ന മാതൃകാ രൂപത്തില്‍ മാത്രം സമര്‍പ്പിക്കുക.

  1. Receipt 
  2. Expenditure Statement 
  3. Registraion Form 
  4. Attendence Form 
  5. Acquittance Roll

Thursday 19 November 2015

അർദ്ധ വാർഷിക ഐ.ടി പരീക്ഷ

           ഹൈസ്ക്കൂൾ ക്ലാസുകളിലെ(8. 9 ,10) 2015-2016 അധ്യയന വർഷത്തെ അർദ്ധ വാർഷിക ഐ.ടി പരീക്ഷ നവംബർ 21-ന് പൂർത്തിയാക്കേണ്ടതും ,മുഴുവൻ കുട്ടികളുടെയും റിസൽട്ട് അടങ്ങിയ എക്സ്പോർട്ട് ഫൈൽ ,റിസൽറ്റ് അടങ്ങിയ PDFഇവ പകർത്തിയ സി.ഡി യു ടെ ഒരു കോപ്പിയും    കൂടാതെ റിസൽറ്റ് അടങ്ങിയ PDF mark list  സ്കൂൾ ഐ.ടി കോർഡിനേറ്ററും, ഹെഡ്മാസ്റ്ററും ഒപ്പിട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 27/11/2015 വെള്ളിയാഴ്ച്ച 3 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ്

Tuesday 17 November 2015

എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ 05/12/2015 ന് മുമ്പ് മാറ്റം വരുത്താവുന്നതാണ്

                        2016 മാര്‍ച്ചില്‍ നടക്കുന്ന sslc പരീക്ഷക്കുള്ളCandidate details ല്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള i-exams software , www.keralapareekshabhavan.in എന്ന സൈറ്റില്‍ ലഭ്യമാണ്. ടി വെബ്സൈറ്റില്‍ നിന്നും SSLC 2016 School login എന്ന ലിങ്ക് ക്ളിക്ക് ചെയ്തോ www.sslcexamkerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്ന് ലോഗിന്‍ ചെയ്തോ 2016 ലെ Candidate details കറക്ട് ചെയ്യാവുന്നതാണ്. “സമ്പൂര്‍ണ” യില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് സോഫ്റ്റ് വെയറില്‍ കൊടുത്തിട്ടുള്ളത്.

1) എല്ലാ ഹൈസ്കൂള്‍ മേധാവികളും user name ആയി സ്കൂള്‍ കോ‍ഡും default password ആയി Sslc@school codeഉം ( Eg:- Sslc@43034 ) നല്‍കി login ചെയ്തതിനുശേഷം നിര്‍ബന്ധമായും ഈ password മാറ്റേണ്ടതാണ്.

2) ഓരോ സ്കൂളില്‍ നിന്നും റഗുലര്‍ ആയി രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്. പേരിലോ മറ്റ് വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടു പോകലോ വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ് ലോഡ് ( size below 30 KB& width X Hieght 150X200 pixels ) ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതും വിട്ടുപോയ കുട്ടികളെ ചേര്‍ക്കാവുന്നതും നീക്കം ചേര്‍ക്കാവുന്നതുമാണ്.കൂടാതെ ARC , CCC , RAC വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികളെയും പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. Registration നടത്തുമ്പോള്‍ Candidate type ശ്രദ്ധിക്കേണ്ടതാണ്.

3) ' ' ലിസ്റ്റിന്റെ മാതൃകയില്‍ ഉള്ള ചെക്ക് ലിസ്റ്റ് ( രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ ) വിവരങ്ങള്‍ ഡിവിഷന്‍ വൈസ് ‍ഡൗണ്‍ലോഡ് ചെയ്ത് പരിശോദിക്കാവുന്നതും ആവശ്യമെങ്കില്‍  05/12/2015 ന് മുമ്പ് മാറ്റം വരുത്താവുന്നതാണ്.

4) എല്ലാ വിധ തിരുത്തലുകളും ഇപ്രകാരം 05/12/2015 ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി മാറ്റം വരുത്താണ്ടതാണ്. ഈ തിയതിയ്ക്ക് ശേഷം യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.

5) രജിസ്റ്റര്‍ നമ്പര്‍  ഉള്‍പ്പെടുത്തിയ '' ലിസ്റ്റ് 10/12/2015 മുതല്‍ സൈറ്റില്‍ ലഭ്യമാകുന്നതും അത് പരിശോദിച്ച ശേഷം പ്രിന്റ് എടുത്ത് 15/12/2015ന് മുമ്പ് പരീക്ഷാഭവനില്‍ എത്തിക്കേണ്ടതാണ്.



സംശയങ്ങള്‍ക്ക് താഴെ പ്പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക

                        0471-2546832
                        0471-2546833

Monday 9 November 2015

STATE LEVEL NATIONAL TALENT SEARCH EXAMINATION (STATE LEVEL NTSE) 2015-2016 & NATIONAL MEANS CUM MERIT SCHOLARSHIP EXAMINATION (NMMSE) 2015 - 2016

STATE LEVEL NATIONAL TALENT SEARCH EXAMINATION (STATE LEVEL NTSE) 2015-2016
&
NATIONAL MEANS CUM MERIT SCHOLARSHIP EXAMINATION (NMMSE) 2015 - 2016

Important Dates

Starting Date of Online Registration
:
17/08/15
Last Date of Online Registration
:
30/09/15, 5 PM
Last Date of Receipt of Printed Application
:
04/10/15, 5 PM
Issue of Online Hall Ticket
:
27/10/15 onwards
Date of Examination
:
11/11/2015


Read the instructions before applying online

Instructions - NTSE - NMMS

Online Registration

Contact Number : 0471-2346113
Mob : 9400719497
Email ID : ntsescertkerala@gmail.com

Tuesday 3 November 2015

HM Conference, scheduled to be convened on 06.11.2015

              All Headmasters are hereby directed to attend the HM Conference, scheduled to be convened on 06.11.2015 ( FRIDAY ) , 10.00 AM at HM Conference Hall , Mini Civil Station , Neyyattinkara. All HM's participate without fail . 

Sub:- One Day Orientation Course

Monday 19 October 2015

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2016 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍

                       VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 20 /11/2015
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...

Saturday 17 October 2015

2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം

        2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 21/10/2015 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യേണ്ടതാണ്...

Tuesday 13 October 2015

SRG Meeting


          All SRG Conveners are hereby directed to attend the SRG Meeting , scheduled to be convened on 14.10.2015 ( Wednesday ) , 10.00 AM at HM Conference Hall , Mini Civil Station , Neyyattinkara without fail .

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/