07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Sunday 31 January 2016

എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷ സി.ഇ മാർക്ക് സംബന്ധിച്ച നിർദേശങ്ങൾ

സി.ഇ മാർക്ക് അപ് ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ ഐ.ടി കോർഡിനേറ്റർമാർക്കുള്ള ഏകദിന ട്രെയിനിംഗ് 03/O2/2016 ബുധനാഴ്ച രാവിലെ10 മണിക്ക് നെയ്യാറ്റിൻകര  എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു. എല്ലാ എസ്.ഐ ടി സി മാരും ഇതിൽ പങ്കെടുക്കുന്നു എന്ന് പ്രഥമ അദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.

ഐ.ടി. മോഡൽ പരീക്ഷയുടെ റിസൽട്ട് സി.ഡി 03/02/2016 ഡി.ഇ.ഓ_യിൽ 4 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ്...

എത്തിക്കേണ്ട സാമഗ്രികൾ
  1. സ്ക്കൂൾ രജിസ്ട്രേഷൻ ഫയൽ, സർവർ കമ്പ്യൂട്ടറിൽനിന്നും എക്സ്പോർട്ട് ചെയ്തെടുക്കുന്ന എ കസ് പോർട്ട് ഫയൽ ,സ്കോർഷീറ്റിന്റെ പി.ഡി.എഫ് ഫയൽ,റിസൽട്ട്ഡാറ്റ എന്നിവ അടങ്ങിയ സി.ഡിയും
  2. പ്രഥമ അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റ കോപ്പിയും

Monday 25 January 2016

2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വേണ്ടി അദ്ധ്യാപകരുടെ വിവരം

            2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി അദ്ധ്യാപകരുടെ വിവരം നൽകിയതിനുശേഷം സ്ഥലമാറ്റ ഉത്തരവ് വഴി ആരെങ്കിലും പോകുകയോ വരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ചുവടെ കൊടുത്തിരിക്കുന്ന  മാതൃകാരൂപത്തില്‍ 30/01/2016 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് അറിയിക്കേണ്ടതാണ് ...

Monday 18 January 2016

സേവനപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ലീവുകളും സ്പാർക്കിൽ 01/02/2016 -ന് മുമ്പായി അപ്ഡേറ്റ് ചെയ്തിരിക്കണം

        സേവനപുസ്തകത്തിൽ ( SERVICE BOOK ) രേഖപ്പെടുത്തിയിട്ടുള്ള അനുവദിച്ച് നൽകിയ എല്ലാ ലീവുകളും  സ്പാർക്കിൽ 01/02/2016 -ന് മുമ്പായി അപ്ഡേറ്റ് ചെയ്തിരിക്കണം. പ്രസ്തുത തീയതി മുതൽ ഓൺലൈൻ ലീവ് മാനേജ്മെന്റ് സിസ്റ്റം വഴി മാത്രമേ ലീവ് രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. എല്ലാ ലീവുകളും  സ്പാർക്കിൽ 01/02/2016 -ന് മുമ്പായി അപ്ഡേറ്റ് ചെയ്യാതിരുന്നാൽ അടുത്ത മാസത്തെ സാലറി ബില്ല് പ്രോസസ് ചെയ്യാൻ തടസ്സമുണ്ടാകുമെന്ന് സംശയിക്കുന്നു. ആയതിനാൽ എല്ലാ സ്കൂളുകളും നിർബന്ധമായും അപ്ഡേറ്റ് ചെയ്തിരിക്കണം. 

Saturday 16 January 2016

പരീക്ഷയുടെ തുക e-transfer വഴി അനുവദിയ്ക്കുന്നതിനായി പ്രഥമാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ വിവരം

               2015-ലെ എസ്.എസ്.എൽ.സി. ഐറ്റി പരീക്ഷയുടെ തുക e-transfer വഴി അനുവദിയ്ക്കുന്നതിനായി എല്ലാ സർക്കാർ / എയ്ഡഡ് സ്കൂൾ പ്രഥമാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ വിവരം ചുവടെ ചേർത്തിരിക്കുന്ന മാതൃകാ രൂപത്തിൽ തയ്യാറാക്കി ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് സഹിതം അറ്റസ്റ്റ് ചെയ്ത് 20/01/2016 ബുധനാഴ്ച 05 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.

Tuesday 12 January 2016

എസ്.എസ്.എൽ.സി. മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റും തുകയും സമർപ്പിക്കണം

            2016 ഫെബ്രുവരിയിൽ നടത്തുന്ന എസ്.എസ്.എൽ.സി. മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റ് ചുവടെ ചേർത്തിരിക്കുന്ന മാതൃകാ രൂപ‍‍‍‍‍ത്തിൽ 18/01/2016 തിങ്കളാഴ്ച വൈകുന്നേരം 05:00 മണിയ്ക്ക് മുമ്പായി പ്രഥമാദ്ധ്യാപകർ ഒപ്പിട്ട സ്റ്റേറ്റ്മെന്റും തുകയും നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്..... 

Monday 11 January 2016

എസ്.എസ്.എല്‍.സി. മോഡല്‍ ഐ.ടി. പരീക്ഷാ സോഫ്റ്റ്‍വെയറിന്റെ വിതരണവും എസ്.ഐ.ടി.സി. മാര്‍ക്കുള്ള ട്രെയിനിംങും

                          ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ ഐ.ടി. പരീക്ഷാ സോഫ്റ്റ്‍വെയറിന്റെ വിതരണവും എസ്.ഐ.ടി.സി. മാര്‍ക്കുള്ള ട്രെയിനിംങും 14-01-2016 വ്യാഴായ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര എച്ച്.എം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നു . പ്രസ്തുത മീറ്റിങ്ങിൽ എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെയും എസ്.ഐ.ടി.സി.മാര്‍ കൃത്യമായും പങ്കെടുക്കേണ്ടതാണ്... അന്നേ ദിവസം തന്നെ പരീക്ഷാ സോഫ്റ്റ്‍വെയര്‍ സി.ഡി. എല്ലാ സ്കൂളുകളും കൈപ്പറ്റേണ്ടതാണ്.
NB:-  അദ്ധ്യാപകരുടെ വിവരം ചുവടെ ചേര്‍ത്തിരിക്കുന്ന മാതൃകാ രൂപത്തില്‍ തയ്യാറാക്കി പ്രഥമ അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ ഹാർഡ് കോപ്പി കൂടെ കൊണ്ടുവരേണ്ടതാണ്

Sunday 3 January 2016

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 2015-16

നെയ്യാറ്റിന്‍കരയില്‍ ജനുവരി 5 മുതല്‍ 8 വരെ നടക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 2015-16


ഉപജില്ലാ സ്കൂൾ കലോത്സവത്തില്‍ അപ്പീല്‍ അനുവദിച്ചവരുടെ വിവരങ്ങള്‍
പ്രോഗ്രാം നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ  |  ക്ലസ്റ്റര്‍ റിപ്പോര്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.എസ്.എസ്. / യു.എസ്.എസ്. പരീക്ഷയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓറിയന്റേഷന്‍ കോഴ്സ്

                20/02/2016 ല്‍ നടക്കുന്ന എല്‍.എസ്.എസ്. / യു.എസ്.എസ്. പരീക്ഷയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓറിയന്റേഷന്‍ കോഴ്സ് 08/01/2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കൊല്ലം സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടത്തുന്നു. എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രസ്തുത ഓഫീസിലെ ബന്ധപ്പെട്ട സെക്ഷന്‍ ക്ലര്‍ക്കും കൃത്യമായും പങ്കെടുക്കേണ്ടതാണ്... 

Saturday 2 January 2016

2016-17 വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി ഇന്‍ഡന്റ് നല്‍കേണ്ടതാണ്

          സര്‍ക്കാര്‍/എയ്ഡഡ് സ്കുളുകള്‍ക്ക് 2016-17 വര്‍ഷത്തേക്കാവശ്യമായ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി ഇന്‍ഡന്റ് 2016 ജനുവരി 2 മുതല്‍ 8 വരെ നല്‍കേണ്ടതാണ് . Text book Supply and Monitoring System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതാത് സ്കൂളുകള്‍ക്കുള്ള സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിമും പാസ്സ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതാണ്. അതിനുശേഷം സ്കുള്‍ ഏത് സൊസൈറ്റിയുടെ കീഴിലാണ് വരുന്നത് തെരെഞ്ഞെടുത്ത് സ്റ്റാന്‍ഡേര്‍ഡ് സെലക്ട് ചെയ്ത് No. Of books required എന്ന കോളത്തില്‍ ഓരോ ടൈറ്റിലും വേണ്ട ബുക്കുകളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്യേണ്ടതാണ്. 
          അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കുളുകളും സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിമും പാസ്സ് വേഡും ഉപയോഗിച്ച് മുകളില്‍ പറഞ്ഞ രീതിയില്‍ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തേണ്ടതാണ്.
          സി.ബി.എസ്.ഇ. സ്കുളുകള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ക്കായി സി.ബി.എസ്.ഇ. സ്കുള്‍ ടെസ്റ്റ് ബുക്ക് ഇന്‍ഡന്റിംഗ് രജിസ്ട്രേഷന്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് സ്കുള്‍ രജിസ്റ്റര്‍ ചെയ്തശേഷം ലഭിക്കുന്ന സ്കുള്‍ കോഡ് , സ്കുള്‍ ഐ.ഡി. എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇന്‍ഡന്റിംഗ് 02/01/2016 മുതല്‍ 08/01/2016 വരെ നല്‍കാവുന്നതാണ്. 
വിശദവിവരങ്ങളടങ്ങുന്ന സര്‍ക്കുലര്‍:- Page 1  | Page 2 | Page 3

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/