07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Saturday 9 January 2021

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2021 – സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് എസ്.എസ്.എല്‍.സി. പരീക്ഷാനുകൂല്യം നൽകുന്നത് സംബന്ധിച്ച്

                  07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട   വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് )  അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന  തീയതി : 25 /01/2021
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
  1. കവറിംഗ് ലെറ്റർ
  2. കൺസോളിഡേറ്റഡ് ലിസ്റ്റ്
  3. അപേക്ഷ ( 2 കോപ്പി )
  4. 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത്   ( 2 കോപ്പി )

കുറിപ്പ്:- പഠനവൈകല്യമുള്ള കുട്ടികള്‍ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്  അപേക്ഷയോടൊപ്പം പരിപത്രം പ്രകാരമുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ്... 

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/