07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Saturday, 27 February 2016

എസ്.എസ്.എൽ.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ റിസൽട്ട് സി.ഡിയും അനുബദ്ധ രേഖകളും

          ഈ വർഷത്തെ എസ്.എസ്.എൽ.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ റിസൽട്ട് സി.ഡിയും അനുബദ്ധ രേഖകളും 29. 02.2016  തിങ്കളാഴ്ച രാവിലെ 10 മണി മുതൽ  4 മണി വരെ ഡി. ഇ. ഓ  ഓഫീസിൽ സ്വീകരിക്കുന്നതാണ്

1. റിസൽട്ട് സി.ഡിയും  അനുബദ്ധ രേഖകളും അടങ്ങിയ സീൽ ചെയ്ത കവർ
2. P7   Form  (for DEO)
3. P8    Form(for  DEO)
4. P6   രസീപ്റ്റിന്റെ  ഒരു കോപ്പി(for DEO)

NB:- അന്നു തന്നെ 8, 9 ക്ലാസുകളിലെ ആനുവൽ  ഐ.ടി  പരീക്ഷയുടെ സോഫ്റ്റ് വെയർ  സി.ഡി യും  വിതരണം ചെയ്യുന്നതാണ്.

Monday, 15 February 2016

എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2016

                      ഈ വർഷത്തെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ പരീക്ഷാ സി.ഡി ഇൻസ്റ്റലേഷൻ  തിങ്കൾ ചൊവ്വ ദിവസങ്ങളിൽ പൂർത്തിയാക്കേണ്ടതും പരീക്ഷ ബുധനാഴ്ച ആരംഭിക്കേണ്ടതുമാണ് .എന്നാൽ ഇൻസ്റ്റലേഷൻ പൂർത്തിയായ സ്കൂളുകളിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരീക്ഷ ആരംഭിക്കാവുന്നതാണ്. കുട്ടികൾ കൂടുതൽ ഉള്ള സ്കൂളുകൾ   27/02/2016 നകം പരീക്ഷ പൂർത്തിയാക്കാൻ പ്രത്യാകo ശ്രദ്ധിക്കണം..സി.ഡി ഇൻസ്റ്റലേഷൻ  പൂർത്തിയായാൽ ഫോം P3  എക്സാം ഷഡ്യൂൾ സ്ക്കൂളിൽ പ്രദർശിപ്പിക്കേണ്ടതും ഇതിന്റെ കോപ്പി പരീക്ഷ തുടങ്ങുന്നതിനു മുൻപായി . ഡി. ഇ. ഓ യിൽ എത്തിക്കേണ്ടതുമാണ്

Wednesday, 10 February 2016

9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റ്

                  9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റ് ചുവടെ ചേർത്തിരിക്കുന്ന മാതൃകാ രൂപ‍‍‍‍‍ത്തിൽ 15/02/2016 തിങ്കളാഴ്ച വൈകുന്നേരം 05:00 മണിയ്ക്ക് മുമ്പായി പ്രഥമാദ്ധ്യാപകർ ഒപ്പിട്ട സ്റ്റേറ്റ്മെന്റു്  നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്..... 

Tuesday, 9 February 2016

SSLC IT പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ പരിശീലനം

SSLC  IT  പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ പരിശീലനം ആവശ്യമുള്ളവര്‍ 10-02-2016 ( ബുധന്‍ ), Conference Hall DEO office ,Neyyattinkara യില്‍ എത്തിച്ചേരണം.
സമയം
For Deputy Chief-10.30 am
For Invigilators-11.30 am

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2016 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ

                                   VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ ( CWSN ) ലഭിയ്ക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർ  അപേക്ഷയുടെയും സർട്ടിഫിക്കറ്റിന്റെയും 2 കോപ്പി വീതം ചുവടെ കൊടുത്തിരിക്കുന്ന മാതൃകാരൂപവും ചേർത്ത് 10/02/2016 -ാം തീയതി 05:00 മണിക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ A5 സെക്ഷനിൽ നൽകേണ്ടതാണ്. 
കുറിപ്പ് :-  വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല... 

Sunday, 7 February 2016

അദ്ധ്യാപക പാക്കേജ് - തസ്തിക നിർണ്ണയം

         അദ്ധ്യാപക പാക്കേജ് - തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ 11/02/2015 ; 05 മണിക്കു മുൻപ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.....
( 2011-12 , 2012-13 , 2013-14 , 2014-15 , 2015-16 എന്നീ വർഷങ്ങളിലെ യു.ഐ.ടി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് ഉൾപ്പെടെ സ്റ്റാഫ് ഫിക്സേഷൻ പ്രൊപ്പോസൽ പുനഃസമർപ്പിക്കേണ്ടതാണ്. ഓരോ വർഷവും  പ്രത്യേകം കവറിംഗ് ലെറ്റർ സഹിതം സമർപ്പിയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. )

1. Staff Fixation Proposal | Word
2. Sketch Plan of the school building
2. Staff statement (as on 6th working day)
3. Fitness Certificate of the school building
4. List of Re-Admitted Pupils
5. List of Late Admitted Pupils
6. UID Details of pupils (In Performa I )
| Word

7. Details of pupils having no UID (In Performa II ) | Word
8. Student strength Abstract

Thursday, 4 February 2016

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ് ( 05 / 02 / 2016 ) വെള്ളിയാഴ്ച 2 മണി മുതല്‍ വിതരണം ചെയ്യുന്നതാണ്

              നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ്  ( 05 / 02 / 2016 ) വെള്ളിയാഴ്ച 2 മണി മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്..... 
കുറിപ്പ് : - Receipt of SSLC Model Examination Question Paper 2016 കൊണ്ടുവരേണ്ടതാണ്... ഫീസ് അടയ്ക്കാത്തവർ  പ്രഥമാദ്ധ്യാപകർ ഒപ്പിട്ട സ്റ്റേറ്റ്മെന്റും തുകയും അടച്ച് ചോദ്യക്കടലാസ്  കൈപ്പറ്റേണ്ടതാണ്

Wednesday, 3 February 2016

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 06 / 02 / 2016

           സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 06 / 02 / 2016 - ാം തീയതി ശനിയാഴ്ച 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്...

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/