07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Tuesday, 22 March 2016

എസ്.എസ്.എൽ.സി. പരീക്ഷയുടെ കൺസോളിഡേറ്റഡ് ആബ്സെന്റീസ് സ്റ്റേറ്റ്മെന്റ്

          എസ്.എസ്.എൽ.സി. പരീക്ഷയുടെ കൺസോളിഡേറ്റഡ് ആബ്സെന്റീസ് സ്റ്റേറ്റ്മെന്റ് 23-03-2016 ബുധനാഴ്ച നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്

Sunday, 20 March 2016

IT@School Project - VPNoBB - CIRCULAR- Guidelines issued

         Please verify the list of schools  , AEO Office , and DEO Office and return with reply whether all schools included or excluded or any other school wrongly entered in the district.

          Also verify the land line phone no if it is wrong call this no 9446184394   before 22/03/2016


Wednesday, 16 March 2016

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം

             സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 18 / 03 / 2016 - ാം തീയതി വെള്ളിയാഴച 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്...

Tuesday, 15 March 2016

2012-ൽ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന /പരാജയപ്പെട്ട പരീക്ഷാർത്ഥികൾക്കും, 2016 ഫെബ്രുവരി മാസം നടത്തിയ എസ്.എസ്.എൽ.സി ഐ .ടി പരീക്ഷ വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടുള്ള സ്കൂൾ ഗോയിംഗ് വിഭാഗം പരീക്ഷാർത്ഥികൾക്കായും ഒരു അവസരം കൂടി...

        2012-ൽ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന / പരാജയപ്പെട്ട പരീക്ഷാർത്ഥികൾക്കും , 2016 ഫെബ്രുവരി മാസം നടത്തിയ എസ്.എസ്.എൽ.സി ഐ .ടി പരീക്ഷ ( പ്രാക്ടിക്കൽ / തീയറി ) വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടുള്ള സ്കൂൾ ഗോയിംഗ് വിഭാഗം പരീക്ഷാർത്ഥികൾക്കായും ഈ വരുന്ന മാർച്ച് 29 ന് ( 29.03.2016 ) ചൊവ്വാഴ്ച ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാറ്റിൻകര വച്ച് പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നു. അന്നേ ദിവസം 9.30 ന് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
         മേൽ കാരണങ്ങളാൽ പങ്കെടുക്കാനുള്ള പരീക്ഷാർത്ഥികൾ ഉണ്ടെങ്കിൽ ആ വിവരം രേഖാമൂലം ( പരീക്ഷാർത്ഥിയുടെ അപേക്ഷ , ഹാൾ ടിക്കറ്റിന്റെ പകർപ്പ് , പ്രഥമ അദ്ധ്യാപകന്റെ കത്തോടെ ) ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 21/03/2016 -ാം തീയതി 04 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/