07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Saturday, 19 November 2016

ഹൈടെക് സ്കൂള്‍ : SITC, HITC പരിശീലനം സംബന്ധിച്ച്

          136 അസംബ്ലി നിയോജകമണ്ഡലങ്ങളിലെ സ്കൂളുകളില്‍ ഹൈടെക് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സര്‍വെ നടത്തുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നൽകുന്നതിനായി സ്കൂൾ ഐ.ടി കോർഡിനേറ്റർമാരുടെ ഒരു യോഗം 22. 11. 2016 ചൊവ്വാഴ്ച 10 മണിക്ക് എച്ച്. എം. കോൺഫറൻസ് ഹാൾ നെയ്യാറ്റിൻകര വച്ച് കൂടുന്നു. എല്ലാ ഐ.ടി കോർഡിനേറ്റർ മാരും ഇതിൽ നിർബന്ധമായും പങ്കെടുക്കുന്നു എന്ന് പ്രഥമഅധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്. ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിന് ഹൈസ്കൂളുകള്‍ സമ്പൂര്‍ണയുടെ യൂസര്‍നെയിമും പാസ്‌വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്. 
    ഉച്ചയക്ക് ശേഷം 1.30  ന്  ഹയര്‍സെക്കന്ററി- വിഎച്ച്എസ്ഇ  സ്കൂളിലെ  ഐ.ടി കോർഡിനേറ്റർമാരുടെ യോഗവും ഉണ്ടായിരിക്കുന്നതാണ്. 
            ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിന് അവരവരുടെ സ്കൂള്‍കോഡാണ് യൂസര്‍നെയിമും പാസ്‌വേര്‍ഡും. 
    ഹൈസ്ക്കൂളിനോട് ചേർന്നുള്ള ഹയര്‍സെക്കന്ററി-വിഎച്ച്എസ്ഇ സ്കൂളുകളില്‍  ഈ അറിയിപ്പ് അതാത് സ്കൂളിലെ ഐ.ടി കോർഡിനേറ്റർമാർ  നൽകേണ്ടതാണ്.
          ഈ വർഷത്തെ ഐ.ടി പരീക്ഷാ ഡ്യൂട്ടിയുമായി ബദ്ധപ്പെട്ട മാത്യക ഇതോടൊപ്പം അയക്കുന്നു മാത്യക പൂരിപ്പിച്ച് പ്രഥമ അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പി കൂടെ കൊണ്ടുവരേണ്ടതാണ്.
കൊണ്ടുവരേണ്ടവ 
1. ഐ.ടി സ്കൂളിന്റെ സൈറ്റിൽ നിന്നും സ്കൂൾ ഡവലപ്മെന്റ് ഡാറ്റ കളക്ഷൻ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത മാത്യക
2. ഐ.ടി പരീക്ഷാ ഡ്യൂട്ടിയുമായി ബദ്ധപ്പെട്ട മാതൃക.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/