2018 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വിദ്യാർത്ഥികളുടെ വിവര ശേഖരണത്തിനായുള്ള സോഫ്റ്റ് വെയർ പരിശീലനം 29-12-2017 വെള്ളിയാഴ്ച 10.30 ന് നെയ്യാറ്റിൻകര എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നൽകുന്നു.
ഒരു വിദ്യാലയത്തിലെ പ്രഥമദ്ധ്യാപകനോ എസ്.ഐ.ടി.സി യോ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
പരിശീലനം ലഭ്യമാകുന്ന അദ്ധ്യാപകർ സ്കൂൾ തലത്തിൽ 2018 ജനുവരി 1 ന് മുമ്പ് പത്താംക്ലാസ്സിലെ ചാർജ്ജുള്ള അദ്ധ്യാപകർക്ക് പരിശീലനം നൽകേണ്ടതും ജനുവരി 12 ന് മുമ്പായി വിവര ശേഖരണം പൂർത്തിയാക്കേണ്ടതുമാണ്.