എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Friday, 26 October 2018

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2019 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ

                        VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന 
തീയതി : 05 /11/2018
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
  1. കൺസോളിഡേറ്റഡ് ലിസ്റ്റ്
  2. അപേക്ഷ ( 2 കോപ്പി )
  3. 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
  4. എൽ.ഡി. സട്ടിഫിക്കറ്റ് Annexure 2 & Annexure 3 ( 2 കോപ്പി ) ആണെങ്കിൽ

കുറിപ്പ്:- പഠനവൈകല്യമുള്ള കുട്ടികള്‍ ഗവൺമൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന ഐ.ക്യു. അസ്സസ്സ്മെൻറ് സര്‍ട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ ഗവൺമൻറ് സൈക്യാട്രിസ്റ്റ് നൽകുന്ന പഠനവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതാണ്... 



    Circular | Instructions - Malayalam | LD Certificate - Annexure 2Annexure 3 | Consolidated List Application for concession to CWSN

Friday, 19 October 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 10 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്

            സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 10 / 2018 ശനിയാഴ്ച  ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു.  എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

Friday, 5 October 2018

2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം

          2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 31/10/2018 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്... 

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/