Thursday, 22 August 2019
Friday, 16 August 2019
ബഡ്ജറ്റ് പ്രോപ്പോസ്സൽ 2020-21
14/08/2019ൽ നടന്ന എച്ച് എം കോൺഫറൻസിൽ ബഡ്ജറ്റ് പ്രോപ്പോസ്സൽ 2020-21 ഗൂഗിൾ ഷീറ്റിൽ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് വിശദീകരിച്ചിരുന്നല്ലോ. അത്തരത്തിൽ രേഖപെടുത്തേണ്ട വിവരങ്ങൾ കൃത്യതയോടെ രേഖപെടുത്തി ഈ മാസം 27-ാം തിയതിക്കു മുൻപേ സമർപ്പിക്കണം എന്നാണ് കോൺഫറൻസിൽ അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദ്ദേശം അനുസരിച്ച് 19-08-2019 ന് ബഡ്ജറ്റ് പ്രോപ്പോസൽ നൽകണം എന്നാണ്. ആയതിനാൽ എല്ലാ പ്രഥമ അധ്യാപകരും 17-08-2019 ന് മുൻപായി തന്നെ വിവരങ്ങൾ കൃത്യതയോട് കൂടി ഗൂളിൾ ഷീറ്റിൽ രേഖപെടുത്തേണ്ടതാണ്. മെയിൽ പരിശോദിച്ചാൽ ബഡ്ജറ്റ് പ്രോപ്പോസൽ രേഖപെടുത്തേണ്ട ഗൂഗിൾ ഷീറ്റിന്റെ ലിങ്ക് ലഭ്യമാണ്. എല്ലാ പ്രഥമ അധ്യാപകരുടേയും പ്രത്യേക ശ്രദ്ധയും സഹകരണവും ഈ വിഷയത്തിൽ വേണ്ടതാണ്. മെയിലിൽ ലിങ്ക് ലഭിക്കാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ ഉടനെ അറിയിക്കുക.
ബഡ്ജറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിൽ രേഖ പെടുത്തുന്ന നടപടികൾ എല്ലാ പ്രഥമ അധ്യാപകരും ഇന്ന് തന്നെ ആരംഭിക്കേണ്ടതാണ്. എല്ലാ പ്രഥമ അധ്യാപകരുടേയും സഹകരണം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലിക്ക് ചെയ്യുക
Budget proposal view ചെയ്യുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു...
Posted by
DEO NEYYATTINKARA
Tuesday, 13 August 2019
പ്രഥമാദ്ധ്യാപകരുടെ യോഗം 14 / 08 / 2019 ബുധനാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 14 / 08 / 2019 ബുധനാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായും എത്തിച്ചേരേണ്ടതാണ്...
അജണ്ട:-
1. സ്വാതന്ത്ര്യദിനം
2. അക്കാഡമിക് കാര്യങ്ങളുടെ അവലോകനം
3. തസ്തികകളുടെ ഒഴിവുകൾ സംബന്ധിച്ച്
4. മറ്റുള്ളവ
Posted by
DEO NEYYATTINKARA
Saturday, 10 August 2019
13 / 08 / 2019 നടത്താൻ തീരുമാനിച്ചിരുന്ന പ്രഥമാദ്ധ്യാപകരുടെ യോഗം മാറ്റിവച്ചു..
13 / 08 / 2019 ചൊവ്വായാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരുന്ന സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്...
Posted by
DEO NEYYATTINKARA
Friday, 9 August 2019
പ്രഥമാദ്ധ്യാപകരുടെ യോഗം 13 / 08 / 2019 ചൊവ്വാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 13 / 08 / 2019 ചൊവ്വായാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായും എത്തിച്ചേരേണ്ടതാണ്...
അജണ്ട:-
1. സ്വാതന്ത്ര്യദിനം
2. അക്കാഡമിക് കാര്യങ്ങളുടെ അവലോകനം
3. തസ്തികകളുടെ ഒഴിവുകൾ സംബന്ധിച്ച്
4. മറ്റുള്ളവ
Posted by
DEO NEYYATTINKARA
Subscribe to:
Posts (Atom)