Sunday, 25 May 2025

Leave vacancy Appointment and Promotion

അവധി ഒഴിവിലെ നിയമനം

GO(P)No.63/1992/FIn dated 10/01/1992 പ്രകാരം മാസത്തിൽ താഴെയുള്ള ഒഴിവുകൾ നികത്താൻ പാടില്ല എന്ന് മുമ്പ് ഉത്തരവുണ്ടായിരുന്നു.

Para (vii) “Leave vacaneics upto 3 months shall not be filled up."

പിന്നീട് കോവിഡ് 2019 ന്റെ സാഹചര്യത്തിൽ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി GO (P) No 152/2020/Fin Dated.05/11/2020പാര പ്രകാരം

3. പരാമർശം 4 ( GO(P)No.63/1992/Fin dated. 10/01/1992 ) ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിന് മേൽ അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കുന്നുഅധിക ചുമതല നൽകി കൃത്യനിർവ്വഹണം നടത്തേണ്ടതാണ്.

ഇതു പ്രകാരം മാസത്തിൽ കൂടുതലുള്ള ഒഴിവുകളിലെ സ്ഥാനക്കയറ്റത്തിനും നിയന്ത്രണം ഏർപ്പെടുത്തുകയുണ്ടായിഇവിടെ ശ്രദ്ധിക്കേണ്ടത് ആദ്യം മാസത്തിൽ താഴെയായിരുന്നു നിയന്ത്രണം എങ്കിൽ ഇവിടെ മാസത്തിന് മീതെയും നിയന്ത്രണം വന്നു.

പിന്നീട് സർക്കാർ ഉത്തരവ് നം 

G.O (P) No. 105/2022/Fin Dtd. 02.09.2022 പ്രകാരം

2. Leave Preparatory to Retirement മൂലമുണ്ടാകുന്ന ഒഴിവുകളെ പരാമർശം-2-ലെ സ്ഥാനക്കയറ്റം അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നുപ്രസ്തുത ഇളവിന് ഉത്തരവ് തീയതി മുതൽ മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതാണ്.” എന്ന് ഉത്തരവാകുകയുണ്ടായിഅതായത് വിരമിക്കലിന് മുന്നോടിയായി ഉള്ള ലീവ് ഒരു ഉദ്യോഗസ്ഥൻ എടുത്താൽ പകരം സ്ഥാനക്കയറ്റം നൽകാംഎന്നാൽ ഈ സ്ഥാനക്കയറ്റം നൽകുന്നതിന് ഉത്തരവ് തീയ്യതി 02/09/2022 മുതലേ ഇളവുള്ളൂമഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇതു സംബന്ധിച്ച് വ്യക്തത തേടിയപ്പോൾ സർക്കാർ വ്യക്തത നൽകി GO(P) No. 57/2023 /Fin Dated.13/06/2023 പ്രകാരം ഉത്തരവായി.

"കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശിപാർശകൾ പരിഗണിച്ച് ധനദൃഡീകരണം സാദ്ധ്യമാക്കുന്നതിന് ഉതകുന്ന വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ പരാമർശം-2 (GO (P) No 152/2020/Fin Dated.05/11/2020.)ലെ ഉത്തരവ് പ്രകാരം സർക്കാർ പുറപ്പെടുവിച്ചിരുന്നുടി ഉത്തരവ് പ്രകാരം പരാമർശം1 ( GO(P)No.63/1992/Fin dated. 10/01/1992 ) ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥൻ മൂന്നു മാസത്തിനുമേൽ അവധിയെടുത്താൽ സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കുകയും അധിക ചുമതല നൽകി കൃത്യനിർവ്വഹണം നടത്തുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നുഎന്നാൽ, Leave Preparatory to Retirement (L.P.R) മൂലമുണ്ടാകുന്ന ഒഴിവുകൾക്ക് മാത്രം സ്ഥാനക്കയറ്റം അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മേൽ നിയന്ത്രണത്തിൽ നിന്നുംപരാമർശം 3 (G.0 (P) No. 105/2022/Fin Dtd. 02.09.2022 ) ലെ ഉത്തരവ് പ്രകാരം ടി ഉത്തരവ് തീയതി മുതൽഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.

മൂന്ന് മാസത്തിന് താഴെയുള്ള Leave Preparatory to Retirement (L.P.R) , പരാമർശം 1 GO(P)No.63/1992/Fin dated. 10/01/1992 ) ലെ ഉത്തരവ് ബാധകമാക്കാതെ സ്ഥാനക്കയറ്റം നൽകാമോ എന്നത് സംബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പരാമർശം പ്രകാരം സ്പഷ്ടീകരണം തേടുകയുണ്ടായിസർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ L.P.R മൂലം സംജാതമാകുന്ന ഒഴിവുകൾക്ക് പരാമർശം 3 (G.0 (P) No. 105/2022/Fin Dtd. 02.09.2022 ) ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാമർശം-1 GO(P)No.63/1992/Fin dated. 10/01/1992 ) ലെ ഉത്തരവ് പ്രകാരമുള്ള മൂന്ന് മാസത്തിനു മുകളിലുള്ള കാലാവധി ബാധകമാണെന്ന് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നുകൂടാതെഇതിന് ഇതിന് വിപരീതമായി സ്ഥാനക്കയറ്റങ്ങൾ അനുവദിച്ചാൽ പരാമർശം-4 G.O(P)136/2022 Dated.04.11.2022 ലെ ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.


പിന്നീട് ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് G.O(P) No.49/2024/Fin Dt.25.06.2024 പുറപ്പെടുവിക്കുകയുണ്ടായി.

ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിനു മുകളിൽ ശൂന്യവേതനാവധിയിൽ (Leave Without Allowance) പ്രവേശിക്കുന്ന സാഹചര്യത്തിൽ സംജാതമാകുന്ന ഒഴിവുകളിലേയ്ക്ക്ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൂന്ന് മാസ അവധി കാലയളവ് പൂർത്തീകരിക്കുന്ന മുറയ്ക്ക് സ്ഥാനക്കയറ്റം അനുവദിക്കാവുന്നതാണ്പ്രസ്തുത ഇളവിന് ഉത്തരവ് തീയതി മുതൽ മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതാണ്.


ഇക്കാര്യത്തിൽ പിന്നീയ് സർക്കാർ ഉത്തരവ് നം G.O(P) No. 67/2025/Fin Dt.16/05/2025 പുറപ്പെടുവിച്ചിട്ടുണ്ട്.

"മൂന്ന് മാസത്തിൽ കൂടുതൽ കാലാവധിയുള്ള അവധി ഒഴിവുകൾ നികത്തുവാൻ

പരാമർശം-1 ( GO(P)No.63/1992/Fin dated. 10/01/1992 )ലെ ഉത്തരവ് പ്രകാരം സാധ്യമായിരുന്നുഎന്നാൽ കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശിപാർശകൾ പരിഗണിച്ച് ധനദൃഡീകരണം ലക്ഷ്യമാക്കി വിവിധ വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാർ പുറപ്പെടുവിച്ച പരാമർശം-2 ( GO (P) No 152/2020/Fin Dated.05/11/2020. ) ലെ ഉത്തരവ് പ്രകാരം ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിൽ കൂടുതൽ അവധിയെടുത്താൽ അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കിയിരുന്നുമേൽ നിയന്ത്രണങ്ങളിൽ നിന്നും Leave Preparatory to Retirement മൂലമുണ്ടാകുന്ന ഒഴിവുകൾക്ക് പരാമർശം-3 ( G.O (P) No. 105/2022/Fin Dtd. 02.09.2022ലെ ഉത്തരവ് പ്രകാരവുംഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിൽ കൂടുതൽ ശൂന്യവേതനാവധിയിൽ (Leave Without Allowance) പ്രവേശിക്കുന്ന സാഹചര്യത്തിൽ സംജാതമാകുന്ന ഒഴിവുകൾക്ക്ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൂന്ന് മാസ അവധി കാലയളവ് പൂർത്തീകരിക്കുന്ന മുറയ്ക്ക് അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം അനുവദിക്കാം എന്ന നിബന്ധനയോടെപരാമർശം-4 ( G.O(P) No.49/2024/Fin Dt.25.06.2024)ലെ ഉത്തരവ് പ്രകാരവും ഇളവുകൾ അനുവദിച്ചിരുന്നു.

മേൽ പ്രതിപാദിത നിയന്ത്രണങ്ങൾ വിവിധ സർക്കാർ വകുപ്പ്/ഓഫീസുകളുടെ

സുഗമമായ ദൈനംദിന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുവെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായിഈയൊരു പശ്ചാത്തലം പരിഗണിച്ച് പരാമർശം-1 (GO(P)No.63/1992/Fin dated. 10/01/1992 )ലെ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിൽ കൂടുതൽ കാലാവധിയുള്ളശൂന്യവേതനാവധി ഉൾപ്പെടെഎല്ലാ അവധി ഒഴിവുകളും ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിക്കുന്ന വേളയിൽ തന്നെ അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി നികത്തുവാൻ സാധിക്കുമായിരുന്ന, 05.11.2020 ലെ (GO (P) No 152/2020/Fin Dated.05/11/2020. )സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുണ്ടായിരുന്നസാഹചര്യം പുനഃസ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നുഉത്തരവ് തീയതി മുതൽ ഇതിന് പ്രാബല്യമുണ്ടായിരിക്കുന്നതാണ്.


Saturday, 24 May 2025

 

സമന്വയ-ഭിന്നശേഷി നിയമനം-റോസ്റ്റർ ഡാറ്റാ എൻട്രി

DGE Circular
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാരും ഡയറക്റ്ററും നിർദ്ദേശങ്ങൾ പുറപ്പെടുവുച്ചിരുന്നു. നിലവിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം സംബന്ധിച്ച നടപടി ക്രമങ്ങളെല്ലാം തന്നെ സമന്വയ സോഫ്റ്റ് വെയർ മുഖേനയാണ് നടത്തുന്നത്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച റോസ്റ്റർ തയ്യാറാക്കുന്നതും സമന്വയ മുഖേന തന്നെയാണ്. ഇതു സംബന്ധിച്ച വിശദമായ ഹെൽപ് താഴെ നൽകുന്നു.

1.07/02/1996 മുതൽ സ്ഥാനക്കയറ്റം, അവകാശികളുടെ നിയമനം, ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം എന്നിങ്ങനെയുള്ളവ ഒഴികെയുള്ള റഗുലർ നിയമനങ്ങളാണ് റോസ്റ്റർ പ്രകാരം ഭിന്നശേഷി നിയമനത്തിന് മാറ്റിവെക്കേണ്ട ഒഴിവുകൾ കണക്കാക്കുന്നതിന് പരിഗണിക്കുന്നത്.
2.മാനേജ്മെന്റ് വൈസായാണ് റോസ്റ്റർ വരുന്നത്.
3.ആകെയുള്ള തസ്തികകളെ 7 കാറ്റഗറികളായി തിരിച്ചിട്ടുണ്ട്.
1.പ്രൈമറി അദ്ധ്യാപക തസ്തികകൾ
2.സെക്കൻഡറി അദ്ധ്യാപക തസ്തികകൾ
3.നോൺ ടീച്ചിങ്ങ് (എല്ലാം)
4.ഹയർ സെക്കൻഡറി സീനിയർ  തസ്തികകൾ
5.ഹയർ സെക്കൻഡറി ജൂനിയർ തസ്തികകൾ
6.വൊക്കേഷണൽ ഹയർ സെക്കൻഡറി സീനിയർ  തസ്തികകൾ
7.വൊക്കേഷണൽ ഹയർ സെക്കൻഡറി ജൂനിയർ തസ്തികകൾ
മാനേജർമാർ സമന്വയയിൽ ലോഗിൻ ചെയ്താൽ RPWD Roster Data Collection
എന്ന മെനു കാണാം. 

 

ഈ പേജിന് 2 ഭാഗങ്ങളുണ്ട്. 

 1.നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്
2.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥിയെ ആവശ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ ചേർക്കുന്നതിന്.
ഈ പേജിൽ മാനേജ്മെന്റിന് കീഴിലുള്ള എല്ലാ സ്കൂളുകളും കാണാവുന്നതാണ്. ഏതെങ്കിലും സ്കൂൾ കാണുന്നില്ലെങ്കിലോ, അധികമായി മറ്റൊരു മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ കാണുന്നുവെങ്കിലോ വിവരം അതാത് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.

ആദ്യം ഒന്നാംഭാഗമാണ് പൂരിപ്പിക്കേണ്ടത്

ഇടതുഭാഗത്ത് കാണുന്ന ഓരോ സ്കൂളിന്റെയും പേരിന് നേരെയുള്ള +Create ക്ലിക്ക് ചെയ്യേണ്ടതാണ്.


അപ്പോൾ വരുന്ന പേജിൽ വലതുഭാഗത്തായി കാണുന്ന + New Entry യിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

 താഴെ പറയുന്ന വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.



1.Category -7 കാറ്റഗറിയുണ്ട്. സെലക്റ്റ് ചെയ്യുകയാണ് വേണ്ടത്
2.Post     -ഓരോ കാറ്റഗറിയിലുമുള്ള തസ്തികകൾ കാണാവുന്നതാണ്.ദിവസവേതനം, എച്ച.ടി.വി.,പാക്കേജ് ,പി.ഇ.ടി. തസ്തികകൾ രേഖപ്പെടുത്തേണ്ടതില്ല
3.Date of Occurrence of Vacancy -ഒഴിവ വന്ന തീയ്യതി
4.Nature of Vacancy- ഒഴിവിന്റെ തരം.-സെലക്ഷനാണ്
5.Name of Appointee -നിയമിക്കപ്പെട്ടയാളുടെ പേര്
6.Date of Appointment -നിയമന തീയ്യതി
7.Nature of Appointment-നിയമന തരം(സ്ഥാനക്കയറ്റം ,ഓപൻ മാർക്കറ്റ് തുടങ്ങി)
8.Whether the appointment approved/not ? -നിയമനം അംഗീകരിച്ചോ എന്ന്
8.Order No. & Date of Approval-നിയമനം അംഗീകരിച്ച ഉത്തരവിന്റെ നമ്പറും തീയ്യതിയും
9.Whether the appointment is to be reckoned for PWD Reservation Back log?     
സ്ഥാനക്കയറ്റം,അവകാശികളുടെ നിയമനം, സർക്കാരിലേക്ക് വിട്ടുനൽകിയ എച്ച്.ടി.വി തസ്തികയിലേയും മറ്റും സംരക്ഷിതാദ്ധ്യാപകരുടെ നിയമനം, പി.ഇ.ടി. തസ്തിക എന്നിവ ബാക്ക് ലോഗിന് പരിഗണിക്കില്ല.റഗുലറായി ഓപൻ മാർക്കറ്റിൽ നിന്നും പി.ഇ.ടി.ഒഴികെയുള്ള എല്ലാ നിയമനങ്ങളും ബാക്ക് ലോഗിന് പരിഗണിക്കും.
10.Whether the appointee is differently abled?-നിയമിക്കപ്പെട്ടയാൾ ഭിന്നശേഷി വിഭാഗത്തിൽ വരുമോ
ഇത്രയും വിവരങ്ങൾ ചേർത്ത് സേവ് ചെയ്തതിനുശേഷം വീണ്ടും + New Entry യിൽ ക്ലിക്ക് ചെയ്ത് അടുത്ത നിയമനവിവരങ്ങൾ രേഖപ്പെടുത്തണം.

സേവ് ചെയ്തു കഴിഞ്ഞാൽ സേവ് ചെയ്ത വിവരങ്ങൾ എഡിറ്റു ചെയ്യുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനും അവിടെ ബട്ടൺ കാണാം

ഇത്തരത്തിൽ മാനേജ്മെന്റിലെ എല്ലാ സ്കൂളുകളിലെയും നിയമനവിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
തുടർന്ന് വലതുഭാഗത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥിയെ ആവശ്യപ്പെട്ടുകൊണ്ടുള്ളതിന്റെ വിശദവിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.

 ഇവിടെ ഓരോ കാറ്റഗറിയിലേയുമായാണ് നൽകേണ്ടത്.
ഓരോ കാറ്റഗറിയുമെടുത്ത്
1.No. of vacancies reported to employment exchange for RPWD -ആ കാറ്റഗറിയിൽ എത്ര പോസ്റ്റുകൾ റിപ്പോർട്ടു ചെയ്തു
2.Post -തസ്തിക സെലക്റ്റ് ചെയ്യുക
3.Date of Vacancy     -ഒഴിവ് വന്ന തീയ്യതി
4.Nature of Vacancy-ഒഴിവിന്റെ തരം
എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. 

 

ഇത്തരത്തിൽ ഒരു മാനേജ്മെന്റിലെ എല്ലാ വിവരങ്ങളും ചേർത്തുകഴിഞ്ഞാൽ താഴെ കാണുന്ന സത്യപ്രസ്താവനയിൽ ടിക്ക് ചെയ്ത് കൺഫേം ചെയ്യേണ്ടതാണ്.


 

 

ഇങ്ങനെ കൺഫേം ചെയ്തുകഴിഞ്ഞാൽ 

 


 

മുകളിലായി View Report എന്ന് കാണാം.


 ഇതിൽ ഈ ഓഫീസിൽ നിന്ന് നിർദ്ദേശിച്ച അനുബന്ധം 2 പ്രഫോർമ കാണാവുന്നതാണ്.

 


 ആയത് അതാത് വിദ്യാഭ്യാസ ഓഫീസുകളിൽ ലഭ്യമായിരിക്കും.സമർപ്പിക്കപ്പെട്ട വിവരങ്ങളിൽ അപാകത കണ്ടെത്തിയാൽ മാനേജ്മെന്റിന് കീഴിൽ സ്കൂളുള്ള ഏത്  ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും  രേഖാമൂലം അറിയിച്ച് റീസെറ്റ് ചെയ്ത് വാങ്ങി ആവശ്യമായ തിരുത്തൽ നടത്തി വീണ്ടും കൺഫേം ചെയ്യേണ്ടതാണ്.
-----------------------------------------------------------------------------------------------------------

ഡി.ഇ.ഒ/എ.ഇ.ഒ.ലോഗിനിൽ

RPWD Roster Data Collection എന്ന മെനു കാണാം


 

ഇവിടെ ക്ലിക്ക് ചെയ്താൽ

മാനേജർമാർ സബ്മിറ്റ് ചെയ്ത ഡാറ്റയും റീസെറ്റ് ബട്ടനും കാണാം.ഇതുപയോഗിച്ച് റീസെറ്റ് ചെയ്യാവുന്നതാണ്.

 

How to Verify Roster Data in Samanwaya

റോസ്റ്റർ ഡാറ്റാ എൻട്രി-മുൻ പോസ്റ്റ്

സമന്വയയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട റോസ്റ്റർ (ബാക്ക് ലോഗ് ) ഡാറ്റയും സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയ റിക്വിസിഷനും ഏതുവിധത്തിലാണ് പരിശോധിക്കേണ്ടത് എന്ന് പരിശോധിക്കാം.ആദ്യം ഇതു സംബന്ധിച്ച ഡി.ജി.ഇ.യുടെ 16/05/2023 ലെ സർക്കുലർ നല്ലതുപോലെ വായിക്കുക

നമുക്ക് ഒരു മാനേജർ സമർപ്പിച്ച (കൺഫേം ചെയ്ത ) റോസ്റ്റർ എങ്ങനെയാണ് സമന്വവയിൽ പരിശോധിക്കപ്പെടുന്നത് എന്ന് നോക്കാം


 ഇത് ഒരു ഡി.ഇ.ഒ.ലോഗിൻ ആണ്. ഇവിടെ വ്യൂ റിപ്പോർട്ട് എന്ന് കാണുന്നത് മാത്രമാണ് മാനേജർ കൺഫേം ചെയ്തിട്ടുള്ളത്. ആയത് മാത്രമാണ് വെരിഫിക്കേഷൻ നടത്തേണ്ടത്.

ഒരു കോർപ്പറേറ്റ് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം മാനേജ്മെന്റിന് വിവിധ ഓഫീസുകൾക്ക് കീഴിൽ സ്കൂളുകളുണ്ടാകാം.ഓരോ ഓഫീസറും അതാത് ഓഫീസിന് പരിധിയിലെ സ്കൂളുകളിലെ ഡാറ്റയാണ് പരിശോധിക്കേണ്ടത്.ഇത്തരത്തിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പരിശോധിച്ചുകഴിഞ്ഞാൽ ഡാറ്റ പൂർണ്ണമായും വെരിഫൈഡ് ആകുന്നതാണ്.ഇത് ഓഫിസുകളിലും മാനേജർക്കും പരിശോധിക്കാവുന്നതാണ്.

ഇവിടെ ഒരു സ്കൂളിന്റെ ഡാറ്റ എത്തരത്തിലാണ് വെരിഫൈ ചെയ്യുന്നതെന്ന് നോക്കാം.അതിനായി വ്യൂ റിപ്പോർട്ട് കാണുന്ന മാനേജറുടെ പേരിനു നേരെ വെരിഫൈ Verify എന്നതിൽ ക്ലിക്ക് ചെയ്യുക


ഇടതുഭാഗത്തുള്ള ആക്ഷൻ (Action) ലെ View എന്നതിൽ ക്ലിക്ക് ചെയ്യുക


 ഇവിടെ മാനേജർ നടത്തിയിട്ടുള്ള എൻട്രികൾ കാണാം.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2.മാനേജർ മുമ്പ്  നടത്തിയ നിയമനം ഒരു ഭിന്നശേഷി വിഭാഗത്തിലെ ആണ് എന്നത് തെളിയിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഓഫീസിൽ നൽകിയിട്ടുണ്ടെങ്കിലോ


More എന്നതിൽ ക്ലിക്ക് ചെയ്യുക.


അവിടെ ഈ അപാകത സംബന്ധിച്ചോ വിട്ടിപോയത് സംബന്ധിച്ചോ കുറിപ്പ് രേഖപ്പെടുത്തി സേവ് ചെയ്യുക

അതുപോലെത്തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് പോലുള്ല ലേഖകൾ അവിടെ അറ്റാച്ച് ചെയ്യാവുന്നതാണ്.ഇത്തരത്തിൽ മാനേജർമാർ ഏതെങ്കിലും ജീവനക്കാരന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആയത് പരിശോധിച്ച് അതാത് ഓഫീസിൽ നിന്നുമാണ് അറ്റാച്ച് ചെയ്യേണ്ടത്. ഇത് മാനേജർക്ക് അപ് ലോഡ് ചെയ്യാനാകില്ല എന്നത് ശ്രദ്ധിക്കുക

ഇത് മാനേജർക്ക് കാണാം

3.അതുപോലെത്തന്നെ ഏതെങ്കിലും രെഖപ്പെടുത്തൽ വിട്ടുപോയിട്ടുണ്ടെങ്കിൽ അതും ഉൾപ്പെടുത്തി മേൽപറഞ്ഞപോലെ കുറിപ്പു നൽകുക.ഡാറ്റ റീസെറ്റ് ചെയ്യുക.എങ്കിലെ മാനേജർക്ക് എഡിറ്റ് ചെയ്യാൻ കഴിയൂ.

മാനേജറെ വിവരം നേരിട്ട് അറിയിക്കുക.

മാനേജർ ആവശ്യമായ മാറ്റം വരുത്തി വീണ്ടും കൺഫേം ചെയ്യണം.


അതുപോലെത്തന്നെ ഇവിടെയുള്ള Verify ബട്ടൺ ഓഫീസർക്ക് മാത്രമേ ലഭ്യമാകൂ. സെക്ഷനുകളിൽ ഡാറ്റ പരിശോധിക്കാമെങ്കിലും വെരിഫിക്കേഷൻ ഇല്ല

പ്രധാന കാര്യം

1.വെരിഫിക്കേഷൻ അന്തിമമാണ് .റീസെറ്റ് ഇല്ല

2.ഓരോ സ്കൂളിന്റെയും ഡാറ്റയാണ് വെരിഫൈ ചെയ്യുന്നത്. ഓരോ എൻട്രിയുടെയും ഓരോ മാനേജ്മെന്റിന്റെ ആകെയും(ഒന്നിലധികം സ്കൂളുകളുള്ള കേസിൽ) ആല്ല

3.ഒരു സ്കൂളിന്റെ ഡാറ്റ വെറിഫൈ ചെയ്താൽ പിന്നീട് ആ ഓഫീസിലോ മറ്റേത് ഓഫീസിലോ ഡാറ്റ റീസെറ്റ് ചെയ്താലും വെരിഫൈ ചെയ്തവ റീസെറ്റ് ആകില്ല

അടുത്തതായി വലതുഭാഗത്ത് അറ്റാച്ച്മെന്റ് എന്ന ഭാഗത്ത് മാനേജർമാർ സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയ റിക്വിസിഷൻ അപ് ലോഡ് ചെയ്യേണ്ടതാണ്.ഇത് ഓഫീസുകളിൽ നിന്നും മാനേജർക്കും ചെയ്യാനാകും.


ഇവിടെ ഒരു കാറ്റഗറിയിൽ തന്നെ ഒന്നിലധികം അറ്റാച്ച്മെന്റുകൾ അപ് ലോഡ് ചെയ്യാം



ഇത്തരത്തിൽ ഓരോ സ്കൂളും വെരിഫിക്കേഷൻ പൂർത്തിയായാൽ ആ വിവരം അവിടെ കാണാനാകും.


CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/