എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Tuesday, 20 March 2018

28/03/2018 ന് നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് അന്നേ ദിവസ൦ തന്നെ തപാൽ മുഖേന അയയ്ക്കേണ്ടതാണ്.


      28/03/2018 ന് നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് അന്നേ ദിവസ൦ തന്നെ തപാൽ മുഖേന അയയ്ക്കേണ്ടതാണ്. 29 , 30 എന്നീ തീയതികൾ അവധിയായതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തപാൽ വകുപ്പിന് കുറച്ചു സമയ൦ കൂടി നീട്ടിനൽകണ൦ എന്ന ആവശ്യ൦ അറിയിച്ചിട്ടുള്ളതിനാൽ യാതൊരുകാരണവശാലു൦ ഉത്തരക്കടലാസ് ബണ്ടിൽ സ്കൂളുകളിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല.

Monday, 29 January 2018

2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രഥമദ്ധ്യാപകരുടെ മീറ്റിംഗ്

           2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രഥമദ്ധ്യാപകരുടെ മീറ്റിംഗ് തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡല്‍ എച്ച്.എസ്.എസി. -ല്‍ വച്ച് 30-01-2018 ന് രാവിലെ 10.30 ന് നടത്തുന്നു. എല്ലാ പ്രഥമദ്ധ്യാപകരും കൃത്യമായും പങ്കെടുക്കേണ്ടതാണ്. IEXAM സോഫ്സ്റ്റ് വെയറില്‍ വിദ്യാര്‍ത്ഥികളുടെ ബയോ ഡേറ്റയില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കി-ല്‍ ആയതിന്‍റെ വിശദവിവരം രേഖാമൂലം കൊണ്ടുവരേണ്ടതാണ്.
           എസ്.എസ്.എല്‍.സി. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അയച്ചുതന്ന ബ്ലാങ്ക് ബുക്കുകള്‍ ഇതുവരെ തിരിച്ച് നല്‍കാത്തവര്‍ അവ എല്ലാം കൃത്യമായി പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്.

Thursday, 4 January 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 06 / 01 / 2018 ശനിയാഴ്ച 11 മണിയ്ക്ക്

             സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 06 / 01 / 2018 ശനിയാഴ്ച 02 മണിയ്ക്ക്നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ്
  • നവപ്രഭയുടെ സ്കൂൾതല ടൈംടേബിൾ ഡി. ഇ. ഒ -യിൽ എത്തിക്കണം 
  • നവപ്രഭ ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ ഡി. പി. ഐ. -യിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതിനാൽ ചെയ്യാത്ത വിദ്യാലയങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്തു ഗ്രേഡ് അപ്‌ഡേഷൻ നടത്തി വിവരം ഈ ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്... 

Wednesday, 27 December 2017

2018 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വിദ്യാർത്ഥികളുടെ വിവര ശേഖരണത്തിനായുള്ള സോഫ്റ്റ് വെയർ പരിശീലനം

               2018 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വിദ്യാർത്ഥികളുടെ വിവര ശേഖരണത്തിനായുള്ള സോഫ്റ്റ് വെയർ പരിശീലനം 29-12-2017 വെള്ളിയാഴ്ച 10.30 ന് നെയ്യാറ്റിൻകര എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നൽകുന്നു.
              ഒരു വിദ്യാലയത്തിലെ പ്രഥമദ്ധ്യാപകനോ എസ്.ഐ.ടി.സി യോ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
              പരിശീലനം ലഭ്യമാകുന്ന അദ്ധ്യാപകർ സ്കൂൾ തലത്തിൽ 2018 ജനുവരി 1 ന് മുമ്പ് പത്താംക്ലാസ്സിലെ ചാർജ്ജുള്ള അദ്ധ്യാപകർക്ക് പരിശീലനം നൽകേണ്ടതും ജനുവരി 12 ന് മുമ്പായി വിവര ശേഖരണം പൂർത്തിയാക്കേണ്ടതുമാണ്.

Monday, 11 December 2017

2017-18 അധ്യയന വർഷത്തെ രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് 12/12/2017 ചൊവ്വാഴ്ച 11 മണി മുതൽ വിതരണം ചെയ്യുന്നതാണ്

           നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും 2017-18 അധ്യയന വർഷത്തെ രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് 12/12/2017 ചൊവ്വാഴ്ച 11 മണി മുതൽ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്.....
കുറിപ്പ് : - Question Paper Statement , Receipt form ( STD IX & X ) , Authorization Letter എന്നിവ കൊണ്ടുവരേണ്ടതാണ്.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/