എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Saturday, 27 February 2016

എസ്.എസ്.എൽ.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ റിസൽട്ട് സി.ഡിയും അനുബദ്ധ രേഖകളും

          ഈ വർഷത്തെ എസ്.എസ്.എൽ.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ റിസൽട്ട് സി.ഡിയും അനുബദ്ധ രേഖകളും 29. 02.2016  തിങ്കളാഴ്ച രാവിലെ 10 മണി മുതൽ  4 മണി വരെ ഡി. ഇ. ഓ  ഓഫീസിൽ സ്വീകരിക്കുന്നതാണ്

1. റിസൽട്ട് സി.ഡിയും  അനുബദ്ധ രേഖകളും അടങ്ങിയ സീൽ ചെയ്ത കവർ
2. P7   Form  (for DEO)
3. P8    Form(for  DEO)
4. P6   രസീപ്റ്റിന്റെ  ഒരു കോപ്പി(for DEO)

NB:- അന്നു തന്നെ 8, 9 ക്ലാസുകളിലെ ആനുവൽ  ഐ.ടി  പരീക്ഷയുടെ സോഫ്റ്റ് വെയർ  സി.ഡി യും  വിതരണം ചെയ്യുന്നതാണ്.

Monday, 15 February 2016

എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2016

                      ഈ വർഷത്തെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ പരീക്ഷാ സി.ഡി ഇൻസ്റ്റലേഷൻ  തിങ്കൾ ചൊവ്വ ദിവസങ്ങളിൽ പൂർത്തിയാക്കേണ്ടതും പരീക്ഷ ബുധനാഴ്ച ആരംഭിക്കേണ്ടതുമാണ് .എന്നാൽ ഇൻസ്റ്റലേഷൻ പൂർത്തിയായ സ്കൂളുകളിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരീക്ഷ ആരംഭിക്കാവുന്നതാണ്. കുട്ടികൾ കൂടുതൽ ഉള്ള സ്കൂളുകൾ   27/02/2016 നകം പരീക്ഷ പൂർത്തിയാക്കാൻ പ്രത്യാകo ശ്രദ്ധിക്കണം..സി.ഡി ഇൻസ്റ്റലേഷൻ  പൂർത്തിയായാൽ ഫോം P3  എക്സാം ഷഡ്യൂൾ സ്ക്കൂളിൽ പ്രദർശിപ്പിക്കേണ്ടതും ഇതിന്റെ കോപ്പി പരീക്ഷ തുടങ്ങുന്നതിനു മുൻപായി . ഡി. ഇ. ഓ യിൽ എത്തിക്കേണ്ടതുമാണ്

Wednesday, 10 February 2016

9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റ്

                  9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റ് ചുവടെ ചേർത്തിരിക്കുന്ന മാതൃകാ രൂപ‍‍‍‍‍ത്തിൽ 15/02/2016 തിങ്കളാഴ്ച വൈകുന്നേരം 05:00 മണിയ്ക്ക് മുമ്പായി പ്രഥമാദ്ധ്യാപകർ ഒപ്പിട്ട സ്റ്റേറ്റ്മെന്റു്  നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്..... 

Tuesday, 9 February 2016

SSLC IT പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ പരിശീലനം

SSLC  IT  പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ പരിശീലനം ആവശ്യമുള്ളവര്‍ 10-02-2016 ( ബുധന്‍ ), Conference Hall DEO office ,Neyyattinkara യില്‍ എത്തിച്ചേരണം.
സമയം
For Deputy Chief-10.30 am
For Invigilators-11.30 am

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2016 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ

                                   VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ ( CWSN ) ലഭിയ്ക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർ  അപേക്ഷയുടെയും സർട്ടിഫിക്കറ്റിന്റെയും 2 കോപ്പി വീതം ചുവടെ കൊടുത്തിരിക്കുന്ന മാതൃകാരൂപവും ചേർത്ത് 10/02/2016 -ാം തീയതി 05:00 മണിക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ A5 സെക്ഷനിൽ നൽകേണ്ടതാണ്. 
കുറിപ്പ് :-  വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല... 

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/