എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Wednesday, 15 November 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായുള്ള " അക്കാഡമിക് മാസ്റ്റർ പ്ലാൻ " തയ്യാറാക്കുന്നത് സംബന്ധിച്ച യോഗവും ശില്പശാലയും

     പൊതു  വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായുള്ള   " അക്കാഡമിക്  മാസ്റ്റർ പ്ലാൻ " തയ്യാറാക്കുന്നത് സംബന്ധിച്ച വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽമാരുടെയും ഒരു സംയുക്ത യോഗവും ശില്പശാലയും 17.11.2017 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
  ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ പ്രിൻസിപ്പൽമാരെ വിവരം അറിയിക്കേണ്ടതാണ്. പകരക്കാരെ നിയോഹിക്കുവാൻ പാടില്ല.

Wednesday, 8 November 2017

പ്രഥമാദ്ധ്യാപകരുടെ യോഗം 10 / 11 / 2017 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക്

             സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 10 / 11 / 2017 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ... 
അജണ്ട:- 
         1. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 2018 
         2. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 
         3. മറ്റുള്ളവ

Wednesday, 1 November 2017

ഗൾഫ് , ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ഡ്യൂട്ടി ചെയ്യാൻ താല്പര്യമുള്ളവർ

         ഗൾഫ് , ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിൽ നടത്തുന്ന 2018 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ  ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ഡ്യൂട്ടി ചെയ്യാൻ താല്പര്യമുള്ളവർ നിശ്ചിത മാതൃകാ ഫാറവും അനുബന്ധരേഖകളും  സഹിതം ( 2 കോപ്പി ) 20/11/2017 ന് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.....
                 വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...

Monday, 16 October 2017

2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം

          2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 31/10/2017 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്... 

Friday, 13 October 2017

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2018 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ

                        VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന 
തീയതി : 10 /11/2017
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
  1. കൺസോളിഡേറ്റഡ് ലിസ്റ്റ്
  2. അപേക്ഷ ( 2 കോപ്പി )
  3. 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
  4. എൽ.ഡി. സട്ടിഫിക്കറ്റ് ( 2 കോപ്പി ) ആണെങ്കിൽ

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/