എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Friday, 24 August 2018

ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ സ്കൂളിലെ അധ്യാപകരുടെ പേരു വിവരം

എല്ലാ പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക് !!!   
                           ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ സ്കൂളിലെ അധ്യാപകരുടെ പേരു വിവരം ( മൊബൈൽ നമ്പർ സഹിതം ) ഉപജില്ലാ ഓഫീസിൽ ഇന്ന് ( 24/08/2018 ) അടിയന്തിരമായി അറിയിക്കേണ്ടതാണ്...

Saturday, 18 August 2018

എല്ലാ സ്കൂളുകളുടെയും ഓണാവധി പുനക്രമീകരിച്ച് ഉത്തരവായി


            സംസ്ഥാനത്ത് ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനക്രമീകരിച്ച് ഉത്തരവായി. പ്രസ്തുത തീരുമാനം അനുസരിച്ച് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സി.ബി.എസ്.സി. / ഐ.സി.എസ്.ഇ. സ്കൂളുകൾക്കും ബാധകമാക്കി എല്ലാ സ്കൂളുകളും ഓണാവധിയ്ക്കായി 17/08/2018 ന് അടയ്ക്കേണ്ടതും ഓണാവധി കഴിഞ്ഞ് 29/08/2018 ന് തുറക്കേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.

Saturday, 28 July 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 30 / 07 / 2018 തിങ്കളാഴ്ച 11. 30 ന്

 സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 30 / 07 / 2018 തിങ്കളാഴ്ച 11. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു.  എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

അജണ്ട:-
  1. അക്കാദമിക്
  2. മറ്റ് അത്യാവശ്യമുള്ളവ

Monday, 18 June 2018

2018-19 വർഷത്തെ തസ്തിക നിർണ്ണയം

              2018-19 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതം 19/06/2018 ചൊവ്വാഴ്ച 05 മണിക്കു മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്..... 

2.   Sixth Working day Stength ( Sampoorna Statement )
4.   Sketch Plan of the school building 
5.   Fitness Certificate of the school building 
6.   List of Re-Admitted Pupils 
7.   List of Late Admitted Pupils 
8.   UID Details of pupils ( Sampoorna list )
10. Student strength Abstract Excel
11. Proforma I to X as per Present Order


           യു.ഐ.ഡി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റും സിക്സ്ത് വർക്കിംഗ് ഡേ സ്റ്റേറ്റ് മെൻ്റും സമ്പൂർണ്ണ യിൽ നിന്ന് ലഭിക്കുന്ന പ്രിൻ്റൌട്ടാണ് നൽകേണ്ടതാണ്...

Friday, 15 June 2018

ഇൻസ്പയർ അവാർഡ് 2018-19

               ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 10000 രൂപയാണ് ഇൻസ്പയർ വാറണ്ടായി ലഭിക്കുന്നത്. 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രസ്തുത എക്സിബിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. 2018 ജൂൺ 30 നു ശേഷം ലഭിക്കുന്ന രെജിസ്ട്രേഷനുകൾ, നോമിനേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/