എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Tuesday, 1 December 2020

2021 വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രം, ക്ലബ്ബിംഗ് അറേഞ്ച്മെൻ്റ് എന്നിവ ആവശ്യമുണ്ടെങ്കിൽ അനുവദിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സംബന്ധിച്ച്

                      2021 വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രം, ക്ലബ്ബിംഗ് അറേഞ്ച്മെൻ്റ് എന്നിവ  ആവശ്യമുണ്ടെങ്കിൽ അനുവദിക്കുന്നതിന് വേണ്ടിയുള്ള  അപേക്ഷ 2020 ഡിസംബർ 10 ന് മുമ്പായി നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്...

                  പരീക്ഷാ കേന്ദ്രം ആയ എല്ലാ അംഗികാരം ഉള്ള അൺ-എയ്ഡഡ് വിദ്യാലയങ്ങൾ ഫോം സി യും ഫോം ഡി യും  സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങൾ  ഫോം ഡി യും പൂരിപ്പിച്ച്  2020 ഡിസംബർ 10 ന് മുമ്പായും  സമർപ്പിക്കേണ്ടതാണ്...

Wednesday, 29 July 2020

2020 മാർച്ചിലെ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീവ സംബന്ധിച്ച്

         2020 മാർച്ചിലെ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീവയുടെ ഫീസ് ഇനത്തിൽ സ്വീകരിച്ച തുകയും പുനർമൂല്യ നിർണ്ണയത്തിന് ഗ്രേഡിൽ മാറ്റം വന്ന വിദ്യാർത്ഥികൾക്ക് വിതരണം നൽകിയശേഷം ഉള്ള തുകയും സർക്കുലറിൽ നിർദ്ദേശിച്ച പ്രകാരം അടച്ച ചെലാനും സ്റ്റേറ്റ് മെൻറും ഈ ആഫീസിൽ   10-08-2020  ന് മുമ്പായി   ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്...

                      10/08/2020 ന് മുമ്പ് ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കാത്തവർ 18% പലിശസഹിതം അടച്ച് സമർപ്പിക്കേണ്ടതാണ്.
                       
                        പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീ ഇനത്തിൽ സ്വീകരിച്ച ഫീസ് തുകയും മറ്റ് വിവരങ്ങളും ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ  രേഖപ്പെടുത്തേണ്ടതാണ്....

Monday, 21 October 2019

2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വയസിളവ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ അപേക്ഷയും അനുബന്ധ രേഖകളും സംബന്ധിച്ച്

     2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വയസിളവ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ അപേക്ഷയും അനുബന്ധ രേഖകളും 31-10-2019 വ്യാഴാഴ്ച 5 മണിയ്ക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിയ്ക്കേണ്ടതാണ്...
     വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...

Friday, 4 October 2019

2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം സംബന്ധിച്ച്

               2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 31/10/2019 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്...

  • മാതൃകാരൂപം

Tuesday, 10 September 2019

2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രങ്ങളും ക്ലബ്ബിംഗ് അറേഞ്ചമെന്‍റുകളും അനുവദിക്കുന്നതിള്ള അപേക്ഷകൾ സംബന്ധിച്ച്

           2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രങ്ങളും ( ഫോം എ ) ക്ലബ്ബിംഗ് അറേഞ്ചമെന്‍റുകളും ( ഫോം ബി  ) അനുവദിക്കുന്നതിള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷകളും നിലവിലെ അംഗീകാരമുള്ള അൺ-എയ്ഡഡ് സ്കൂളിലെ വിവരവും ( ഫോം സി & ഡി   )   നിലവിലെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരവും  ( ഫോം ഡി  )    എ, ബി , സി, ഡി എന്നീ ഫോമുകൾ പൂരിപ്പിച്ച് 20-09-2019 വെള്ളിയാഴ്ച 5 മണിയ്ക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിയ്ക്കേണ്ടതാണ്...

                   2019 സെപ്തംബർ 20 വെള്ളിയാഴ്ച 5 മണിയ്ക്ക്  ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാഥൊരു കാരണവശാലും സ്വീകരിക്കുന്നതല്ല...

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/