ഐ-എക്സാം സൈറ്റിൽ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കാത്ത പ്രഥമാദ്ധ്യാപകർ 2017 ജനുവരി 15 നകം പ്രവർത്തനം പൂർത്തീകരിക്കേണ്ടതാണ്. ഇനി ഒരു അവസരം ഉണ്ടായിരിക്കുകയില്ല...
അടിയന്തിരമായി ചെയ്തു തീർക്കേണ്ട സമയക്രമം
- ഐ-എക്സാം സൈറ്റിൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ ക്ലസ്സ് അദ്ധ്യാപകർ രേഖപ്പെടുത്തേണ്ട അവസാന തീയതി 2017 ജനുവരി 12.
- പ്രഥമാദ്ധ്യാപകർ പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ കൺഫേം ചെയ്യേണ്ട അവസാന തീയതി 2017 ജനുവരി 15.
- വിദ്യാർത്ഥികൾക്ക് രജിസ്റ്റർ നമ്പർ 2017 ജനുവരി 19 ന് നൽകുകയും വിദ്യാലയങ്ങൾക്ക് 2017 ജനുവരി 20 ന് എ ലിസ്റ്റ് , ബി ലിസ്റ്റ് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
- നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ 2017 ജനുവരി 16 നകം പ്രസിദ്ധപ്പെടുത്തേണ്ടതും ആയതിൻമേലുള്ള പരാതികൾ 2017 ജനുവരി 24 നകം തീർപ്പുകൽപ്പിക്കേണ്ടതുമാണ്.
- തുടർ മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ 2017 ജനുവരി 20 മുതൽ ഐ-എക്സാം സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
- ഹോൾ ടിക്കറ്റുകൾ 2017 ഫെബ്രുവരി 10 -ാം തീയതി ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യേണ്ടതാണ്.
- ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ 2017 ഫെബ്രുവരി 23 മുതൽ അപ് ലോഡ് ചെയ്യാവുന്നതാണ്.