Thursday, 22 June 2017

2017-18 വർഷത്തെ പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ എണ്ണം സംബന്ധിച്ച്

         2017-18 വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിലേയ്ക്കായി കുട്ടികളുടെ എണ്ണം , വിഷയം തിരിച്ച് ചോദ്യപേപ്പറുകളുടെ എണ്ണം താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിഇതോടൊപ്പം ഉൾകൊള്ളിച്ചിരിക്കുന്ന പ്രൊഫോർമയിൽ 30-06-2017 ന് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.

(1)    2017-18 അധ്യയന വർഷത്തെ കുട്ടികളുടെ യഥാർത്ഥ എണ്ണത്തിൻ പ്രകാരം മാത്രമേ ഓരോ വിഷയത്തിനും ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്താവൂ.

(2)    കുട്ടികളുടെ എണ്ണത്തിന് അധികമായി ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തുവാൻ പാടില്ല.

(3)    ഈ – മെയിൽ സന്ദേശം സ്വീകരിക്കുന്നതല്ല. പ്രഥമദ്ധ്യാപകർ ഒപ്പിട്ട് പ്രൊഫോർമയിൽ 30-06-2017 ന് മുമ്പായി  നൽകണം.

മാതൃകാ രൂപം | എക്സൽ രൂപം

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/