07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Monday, 21 October 2019

2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വയസിളവ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ അപേക്ഷയും അനുബന്ധ രേഖകളും സംബന്ധിച്ച്

     2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വയസിളവ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ അപേക്ഷയും അനുബന്ധ രേഖകളും 31-10-2019 വ്യാഴാഴ്ച 5 മണിയ്ക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിയ്ക്കേണ്ടതാണ്...
     വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...

Friday, 4 October 2019

2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം സംബന്ധിച്ച്

               2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 31/10/2019 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്...

  • മാതൃകാരൂപം

Tuesday, 10 September 2019

2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രങ്ങളും ക്ലബ്ബിംഗ് അറേഞ്ചമെന്‍റുകളും അനുവദിക്കുന്നതിള്ള അപേക്ഷകൾ സംബന്ധിച്ച്

           2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രങ്ങളും ( ഫോം എ ) ക്ലബ്ബിംഗ് അറേഞ്ചമെന്‍റുകളും ( ഫോം ബി  ) അനുവദിക്കുന്നതിള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷകളും നിലവിലെ അംഗീകാരമുള്ള അൺ-എയ്ഡഡ് സ്കൂളിലെ വിവരവും ( ഫോം സി & ഡി   )   നിലവിലെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരവും  ( ഫോം ഡി  )    എ, ബി , സി, ഡി എന്നീ ഫോമുകൾ പൂരിപ്പിച്ച് 20-09-2019 വെള്ളിയാഴ്ച 5 മണിയ്ക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിയ്ക്കേണ്ടതാണ്...

                   2019 സെപ്തംബർ 20 വെള്ളിയാഴ്ച 5 മണിയ്ക്ക്  ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാഥൊരു കാരണവശാലും സ്വീകരിക്കുന്നതല്ല...

Friday, 16 August 2019

ബഡ്ജറ്റ് പ്രോപ്പോസ്സൽ 2020-21

                      14/08/2019ൽ നടന്ന എച്ച് എം കോൺഫറൻസിൽ ബഡ്ജറ്റ് പ്രോപ്പോസ്സൽ 2020-21 ഗൂഗിൾ ഷീറ്റിൽ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് വിശദീകരിച്ചിരുന്നല്ലോ. അത്തരത്തിൽ രേഖപെടുത്തേണ്ട വിവരങ്ങൾ കൃത്യതയോടെ രേഖപെടുത്തി ഈ മാസം 27-ാം തിയതിക്കു മുൻപേ സമർപ്പിക്കണം എന്നാണ് കോൺഫറൻസിൽ അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദ്ദേശം അനുസരിച്ച് 19-08-2019 ന് ബഡ്ജറ്റ് പ്രോപ്പോസൽ നൽകണം എന്നാണ്. ആയതിനാൽ എല്ലാ പ്രഥമ അധ്യാപകരും 17-08-2019 ന് മുൻപായി തന്നെ വിവരങ്ങൾ കൃത്യതയോട് കൂടി ഗൂളിൾ ഷീറ്റിൽ രേഖപെടുത്തേണ്ടതാണ്. മെയിൽ പരിശോദിച്ചാൽ ബഡ്ജറ്റ് പ്രോപ്പോസൽ രേഖപെടുത്തേണ്ട ഗൂഗിൾ ഷീറ്റിന്റെ ലിങ്ക് ലഭ്യമാണ്. എല്ലാ പ്രഥമ അധ്യാപകരുടേയും പ്രത്യേക ശ്രദ്ധയും സഹകരണവും ഈ വിഷയത്തിൽ വേണ്ടതാണ്. മെയിലിൽ ലിങ്ക് ലഭിക്കാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ ഉടനെ അറിയിക്കുക. 

                  ബഡ്ജറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിൽ രേഖ പെടുത്തുന്ന നടപടികൾ എല്ലാ പ്രഥമ അധ്യാപകരും ഇന്ന് തന്നെ ആരംഭിക്കേണ്ടതാണ്. എല്ലാ പ്രഥമ അധ്യാപകരുടേയും സഹകരണം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നു. 

ഇവിടെ ക്ലിക്ക് ചെയ്യുക

                                Budget proposal view   ചെയ്യുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു...

Tuesday, 13 August 2019

പ്രഥമാദ്ധ്യാപകരുടെ യോഗം 14 / 08 / 2019 ബുധനാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്

      സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 14 / 08 / 2019 ബുധനാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായും എത്തിച്ചേരേണ്ടതാണ്...

അജണ്ട:- 
         1. സ്വാതന്ത്ര്യദിനം
         2. അക്കാഡമിക് കാര്യങ്ങളുടെ അവലോകനം
         3. തസ്തികകളുടെ ഒഴിവുകൾ സംബന്ധിച്ച്
         4. മറ്റുള്ളവ

Saturday, 10 August 2019

13 / 08 / 2019 നടത്താൻ തീരുമാനിച്ചിരുന്ന പ്രഥമാദ്ധ്യാപകരുടെ യോഗം മാറ്റിവച്ചു..

            13 / 08 / 2019 ചൊവ്വായാഴ്ച  ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരുന്ന സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം  മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്...

Friday, 9 August 2019

പ്രഥമാദ്ധ്യാപകരുടെ യോഗം 13 / 08 / 2019 ചൊവ്വാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്

      സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 13 / 08 / 2019 ചൊവ്വായാഴ്ച  ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായും എത്തിച്ചേരേണ്ടതാണ്...

അജണ്ട:- 
         1. സ്വാതന്ത്ര്യദിനം
         2. അക്കാഡമിക് കാര്യങ്ങളുടെ അവലോകനം
         3. തസ്തികകളുടെ ഒഴിവുകൾ സംബന്ധിച്ച്
         4. മറ്റുള്ളവ

Thursday, 4 July 2019

പ്രഥമാദ്ധ്യാപകരുടെ യോഗം 05 / 07 / 2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്

                 സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 05 / 07 / 2019 വെള്ളിയാഴ്ച  ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

Thursday, 27 June 2019

പ്രഥമാദ്ധ്യാപകരുടെ യോഗം 29 / 06 / 2019 ശനിയാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്

                 സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 29 / 06 / 2019 ശനിയാഴ്ച  ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

അജണ്ട:- 
         1. ഓൺലൈൻ സ്റ്റാഫ് ഫിക്സേഷൻ 
         2. മറ്റുള്ളവ

Sunday, 26 May 2019

2019 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നിവയുടെ തുക സംബന്ധിച്ച്


            2019 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീ ഇനത്തി സ്വീകരിച്ച ഫീസ് തുകയും പുനർമൂല്യ നിർണ്ണയത്തിന് ഗ്രേഡിൽ മാറ്റം വന്ന വിദ്യാർത്ഥികൾക്ക് വിതരണം നൽകിയശേഷം ഉള്ള തുകയും സർക്കുലറിൽ നിർദ്ദേശിച്ച പ്രകാരം അടച്ച ചെലാനും സ്റ്റേറ്റ്മെൻറും ഈ ആഫീസിൽ   10-06-2019  ന് മുമ്പായി   ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്...

                      10/06/2019 ന് മുമ്പ് ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കാത്തവർ 18% പലിശസഹിതം അടച്ച് സമർപ്പിക്കേണ്ടതാണ്.
                       
                        പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീ ഇനത്തി സ്വീകരിച്ച ഫീസ് തുകയും മറ്റ് വിവരങ്ങളും ചുവടെ ചേർത്തിരിക്കുന്ന ലിങ്കി  രേഖപ്പെടു്ത്തുക.....

Saturday, 18 May 2019

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 05 / 2019 തിങ്കളാഴ്ച രാവിലെ 10. 00 മണിയ്ക്ക്

"ഭരണഭാഷ മാതൃഭാഷ"

         എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 05 / 2019 തിങ്കളാഴ്ച  രാവിലെ 10. 00 മണിയ്ക്ക്  നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ... 

         പ്രസ്തുത യോഗത്തിൽ പാറശ്ശാല നിയോജക മണ്ഡലത്തിലെ എം.എൽ.എ പങ്കെടുക്കുന്നു.

          പാറശ്ശാല നിയോജക മണ്ഡലത്തിലെ പരിധിയിൽ വരുന്ന ഹയർസെക്കൻ്ററി /  വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ  പ്രിൻസിപ്പാമാരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

           പ്രഥമദ്ധ്യാപകർ വിവരം പ്രിൻസിപ്പാൾമാരെ അറിയിയ്ക്കേണ്ടതാണ്

അജണ്ട:- 
        1. എസ്.എസ്.എല്‍.സി  റിസൾട്ട് അവലോകനം
        2. സ്കൂൾ അഡ്മിഷൻ
        3. പ്രവേശനോത്സവം
        4. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
        5. സ്റ്റാഫ് ഫിക്സേഷൻ
        6. മറ്റുള്ളവ


ജില്ലാ വിദ്യാഭ്യാസ ഓഫീസ
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം
നെയ്യാറ്റിൻകര , തിരുവനന്തപുരം
ഫോൺ നമ്പർ : 0471-2222381

സന്ദർശിക്കുക : http://deoneyyattinkara.blogspot.in/

Thursday, 14 February 2019

എസ്. എസ്. എൽ. സി. മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ നാളെ ( 15-02-2019 ) 11 മണി മുതൽ വിതരണം ചെയ്യുന്നതാണ്....

           2019 ഫെബ്രുവരിയിലെ എസ്. എസ്. എൽ. സി. മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ നാളെ ( 15-02-2019 ) 11 മണി മുതൽ നെയ്യാറ്റിൻകര ടെസ്റ്റ് ബുക്ക് ആഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്.... ചുവടെ ചേർത്തിരിക്കുന്ന റെസിപ്റ്റ് ഫോം കൂടെ കൊണ്ട് വരേണ്ടതാണ്... 
          ചുവടെ ചേർത്തിരിക്കുന്ന വിദ്യാലയത്തിൽ നിന്നും ചോദ്യപേപ്പറിന്റെ തുക അടച്ചിട്ടില്ല... തുക അടച്ചു ചോദ്യപേപ്പർ സ്വീകരിക്കേണ്ടതാണ്....തുകയും നിശ്ചിത മാതൃക രൂപവും നൽകാത്തവർക്ക് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതല്ല... 

1. പി. കെ. എസ്. എച്ച്. എസ്. എസ്. കാഞ്ഞിരംകുളം 
2. ഗവണ്മെന്റ്. വി. എച്ച്. എസ്. എസ്. പാറശ്ശാല 
3. കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം 
4. നിയോ ഡയൽ സെക്കന്ററി സ്കൂൾ കിള്ളി, കൊല്ലോട്

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/