എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Saturday, 17 December 2016

പ്രഥമാദ്ധ്യാപകരുടെ യോഗം 17 / 12 / 2016 രാവിലെ 10. 30 ന്

     സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 17 / 12 / 2016 - ാം തീയതി രാവിലെ 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്... 

Wednesday, 7 December 2016

2016-17 വര്‍ഷത്തിലെ രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം

               നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് നാളെ ( 08 / 12 / 2016 ) വ്യാഴാഴ്ച 11 മണി മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്..... 
വിതരണം ( 08 / 12 / 2016 ) വ്യാഴാഴ്ച മാത്രം..... 
കുറിപ്പ് : - Question Paper Statement , Receipt form ( STD IX & X ) , Authorization Letter എന്നിവ കൊണ്ടുവരേണ്ടതാണ്...

Saturday, 19 November 2016

ഹൈടെക് സ്കൂള്‍ : SITC, HITC പരിശീലനം സംബന്ധിച്ച്

          136 അസംബ്ലി നിയോജകമണ്ഡലങ്ങളിലെ സ്കൂളുകളില്‍ ഹൈടെക് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സര്‍വെ നടത്തുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നൽകുന്നതിനായി സ്കൂൾ ഐ.ടി കോർഡിനേറ്റർമാരുടെ ഒരു യോഗം 22. 11. 2016 ചൊവ്വാഴ്ച 10 മണിക്ക് എച്ച്. എം. കോൺഫറൻസ് ഹാൾ നെയ്യാറ്റിൻകര വച്ച് കൂടുന്നു. എല്ലാ ഐ.ടി കോർഡിനേറ്റർ മാരും ഇതിൽ നിർബന്ധമായും പങ്കെടുക്കുന്നു എന്ന് പ്രഥമഅധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്. ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിന് ഹൈസ്കൂളുകള്‍ സമ്പൂര്‍ണയുടെ യൂസര്‍നെയിമും പാസ്‌വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്. 
    ഉച്ചയക്ക് ശേഷം 1.30  ന്  ഹയര്‍സെക്കന്ററി- വിഎച്ച്എസ്ഇ  സ്കൂളിലെ  ഐ.ടി കോർഡിനേറ്റർമാരുടെ യോഗവും ഉണ്ടായിരിക്കുന്നതാണ്. 
            ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിന് അവരവരുടെ സ്കൂള്‍കോഡാണ് യൂസര്‍നെയിമും പാസ്‌വേര്‍ഡും. 
    ഹൈസ്ക്കൂളിനോട് ചേർന്നുള്ള ഹയര്‍സെക്കന്ററി-വിഎച്ച്എസ്ഇ സ്കൂളുകളില്‍  ഈ അറിയിപ്പ് അതാത് സ്കൂളിലെ ഐ.ടി കോർഡിനേറ്റർമാർ  നൽകേണ്ടതാണ്.
          ഈ വർഷത്തെ ഐ.ടി പരീക്ഷാ ഡ്യൂട്ടിയുമായി ബദ്ധപ്പെട്ട മാത്യക ഇതോടൊപ്പം അയക്കുന്നു മാത്യക പൂരിപ്പിച്ച് പ്രഥമ അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പി കൂടെ കൊണ്ടുവരേണ്ടതാണ്.
കൊണ്ടുവരേണ്ടവ 
1. ഐ.ടി സ്കൂളിന്റെ സൈറ്റിൽ നിന്നും സ്കൂൾ ഡവലപ്മെന്റ് ഡാറ്റ കളക്ഷൻ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത മാത്യക
2. ഐ.ടി പരീക്ഷാ ഡ്യൂട്ടിയുമായി ബദ്ധപ്പെട്ട മാതൃക.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/