2016 മാര്‍ച്ചില്‍
നടക്കുന്ന sslc പരീക്ഷക്കുള്ളCandidate details ല്‍
തിരുത്തലുകള്‍ വരുത്തുന്നതിനുള്ള i-exams software , www.keralapareekshabhavan.in എന്ന
സൈറ്റില്‍ ലഭ്യമാണ്. ടി വെബ്സൈറ്റില്‍ നിന്നും SSLC 2016 School login എന്ന ലിങ്ക് ക്ളിക്ക് ചെയ്തോ www.sslcexamkerala.gov.in എന്ന
വെബ്സൈറ്റില്‍ നിന്ന് ലോഗിന്‍ ചെയ്തോ 2016 ലെ Candidate details കറക്ട് ചെയ്യാവുന്നതാണ്. “സമ്പൂര്‍ണ” യില്‍ നിന്നും
ശേഖരിച്ച വിവരങ്ങളാണ് സോഫ്റ്റ് വെയറില്‍ കൊടുത്തിട്ടുള്ളത്.
1) എല്ലാ ഹൈസ്കൂള്‍ മേധാവികളും user name ആയി സ്കൂള്‍
കോഡും default
password ആയി Sslc@school codeഉം ( Eg:- Sslc@43034 ) നല്‍കി login ചെയ്തതിനുശേഷം
നിര്‍ബന്ധമായും ഈ password മാറ്റേണ്ടതാണ്.
2) ഓരോ സ്കൂളില്‍ നിന്നും റഗുലര്‍ ആയി രജിസ്റ്റര്‍ ചെയ്ത
കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഥമാധ്യാപകര്‍
ഉറപ്പുവരുത്തേണ്ടതാണ്. പേരിലോ മറ്റ് വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടു പോകലോ
വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ് ലോഡ് ( size below 30 KB&
width X Hieght 150X200 pixels ) ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതും
വിട്ടുപോയ കുട്ടികളെ ചേര്‍ക്കാവുന്നതും നീക്കം ചേര്‍ക്കാവുന്നതുമാണ്.കൂടാതെ ARC , CCC , RAC വിഭാഗത്തില്‍
വരുന്ന വിദ്യാര്‍ത്ഥികളെയും പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. Registration നടത്തുമ്പോള്‍
Candidate type ശ്രദ്ധിക്കേണ്ടതാണ്.
3) ' എ ' ലിസ്റ്റിന്റെ മാതൃകയില്‍ ഉള്ള ചെക്ക് ലിസ്റ്റ് ( രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ
) വിവരങ്ങള്‍ ഡിവിഷന്‍ വൈസ് ഡൗണ്‍ലോഡ് ചെയ്ത് പരിശോദിക്കാവുന്നതും
ആവശ്യമെങ്കില്‍ 05/12/2015 ന് മുമ്പ് മാറ്റം വരുത്താവുന്നതാണ്.
4) എല്ലാ വിധ തിരുത്തലുകളും ഇപ്രകാരം 05/12/2015
ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി മാറ്റം
വരുത്താണ്ടതാണ്. ഈ തിയതിയ്ക്ക് ശേഷം യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.
5) രജിസ്റ്റര്‍
നമ്പര്‍ ഉള്‍പ്പെടുത്തിയ 'എ' ലിസ്റ്റ് 10/12/2015 മുതല്‍ സൈറ്റില്‍ ലഭ്യമാകുന്നതും അത് പരിശോദിച്ച ശേഷം പ്രിന്റ് എടുത്ത് 15/12/2015ന്
മുമ്പ് പരീക്ഷാഭവനില്‍ എത്തിക്കേണ്ടതാണ്.
സംശയങ്ങള്‍ക്ക്
താഴെ പ്പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക
0471-2546832
0471-2546833