എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2016 – പുനർ മൂല്യനിർണ്ണയത്തിൽ
സ്കൂളിൽ സ്വീകരിച്ച തുക ഗ്രേഡ് മാറ്റം വന്നവർക്ക് തിരിച്ച് നൽകിയ ശേഷം ബാക്കി തുകയും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി , സുക്ഷ്മ പരിശോധനയ്ക്ക് ഫീസിനത്തിൽ ശേഖരിച്ച തുകയും ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കിയതിന്റെ വിവരം 30/06/2016 ന് മുമ്പ് ചേർക്കുക
Tuesday, 28 June 2016
Sunday, 26 June 2016
ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം കണക്കാക്കി ഓൺലൈനായി 2016 ജൂലൈ 25-ാം തീയതിയ്ക്ക് മുമ്പായി നൽകേണ്ടതാണ്.
2016-17 വർഷത്തെ പൊതുപരീക്ഷകൾക്കുള്ള ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം കണക്കാക്കി പരീക്ഷാ ഭവന്റെ സൈറ്റിൽ ഓൺലൈനായി 2016 ജൂലൈ 25-ാം തീയതിയ്ക്ക് മുമ്പായി ഹൈസ്കൂൾ , ഹയർസെക്കന്ററി , വൊക്കേഷണൽ ഹയർസെക്കന്ററി എന്നീ വിഭാഗക്കാർ നൽകേണ്ടതാണ്.
Posted by
DEO NEYYATTINKARA
Friday, 17 June 2016
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച്
സ്കൂൾ പ്രഥമദ്ധ്യാപകർ എസ്.എസ്.എൽ.സി. പരീക്ഷയുടെ റീവാല്യുവേഷൻ ഗ്രേഡ് മാറ്റം വന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടതാണ്. റീവാല്യുവേഷനിൽ ഗ്രേഡ് മാറ്റം വന്ന സർട്ടിഫിക്കറ്റുകൾ സ്കൂളിൽ കിട്ടുന്ന മുറയ്ക്ക് പഴയ സർട്ടിഫിക്കറ്റ് തിരികെ വാങ്ങി നൽകുകയും പകരം മാറ്റം വരുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതുമാണ്. ഭൂരിഭാഗം സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സ്കൂൾ പ്രഥമദ്ധ്യാപകർ പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് അവ കൈപ്പറ്റേണ്ടതാണ്. സർട്ടിഫിക്കറ്റുകളിൽ സീൽ ഇല്ലാത്തവ , തിരുത്തൽ ആവശ്യമുള്ളവർ എസ്.എസ്.എൽ.സി. കാർഡ് , അഡ്മിഷൻ രജിസ്റ്ററിന്റെ എക്സ്ട്രാക്റ്റ് , കറക്ഷൻ ഓഫ് എസ്.എസ്.എൽ.സി. കാർഡ് എന്നിവ നിശ്ചിത മാതൃകാരൂപത്തിൽ തയ്യാറാക്കി പ്രഥമദ്ധ്യാപകന്റെ കത്ത് സഹിതം 22/06/2016 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. താമസിച്ച് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Posted by
DEO NEYYATTINKARA
Friday, 10 June 2016
അദ്ധ്യാപക ട്രെയിനിംഗ് 13.06.2016 മുതൽ 16.06.2016
8,9,10 ക്ലാസുകളിലെ പുതിയ പാഠപുസ്തകത്തിന്റെ നാലാം ബാച്ചിന്റെ അദ്ധ്യാപക ട്രെയിനിംഗ് 13.06.2016 മുതൽ 16.06.2016 (4 ദിവസം ) തിങ്കളാഴ്ച്ച ആരംഭിക്കുന്നു.
മാതൃക ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു .ഷെഡ്യൂൾ അനുസരിച്ച് അദ്ധ്യാപകർ അതാത് സെന്ററുകളിൽ പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്. 9, 10 ക്ലാസുകളിൽ പഠിപ്പിക്കുന്നവരായിരിക്കണം ഈ ദിവസത്തെപരിശീലനത്തിൽ പങ്കെടുക്കേണ്ടത്.
പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള അദ്ധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല. പരിശീലനത്തിന് എത്തുന്നവർ നിർബദ്ധമായും ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ്.ലാപ് ടോപ്പ് 14.04 ഓ.എസ് ഉള്ളതാണ് അഭികാമ്യം.
17-06-2016 മുതൽ ഈ ട്രെയിനിംഗ് 6- ദിവസമായി (രണ്ട് ബാച്ച് )ഷഡ്യൂൾ ചെയ്തിരിക്കുന്നു .ഇതുവരെയും ഐ.ടി ട്രെയിനിംഗ് ലഭിക്കാത്തവരും, പ്രൊബേഷൻ ഡി ക്ലയർ ചെയ്യാനുള്ള വരും ഈ ട്രെയിനിംഗിലാണ് പങ്കെടുക്കേണ്ടത്. ഇത് പ്രഥമ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Posted by
DEO NEYYATTINKARA
Subscribe to:
Posts (Atom)