07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Friday 17 June 2016

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച്

       സ്കൂൾ പ്രഥമദ്ധ്യാപകർ എസ്.എസ്.എൽ.സി. പരീക്ഷയുടെ റീവാല്യുവേഷൻ ഗ്രേഡ് മാറ്റം വന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടതാണ്. റീവാല്യുവേഷനിൽ ഗ്രേഡ് മാറ്റം വന്ന സർട്ടിഫിക്കറ്റുകൾ സ്കൂളിൽ കിട്ടുന്ന മുറയ്ക്ക് പഴയ സർട്ടിഫിക്കറ്റ് തിരികെ വാങ്ങി നൽകുകയും പകരം മാറ്റം വരുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതുമാണ്. ഭൂരിഭാഗം സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സ്കൂൾ പ്രഥമദ്ധ്യാപകർ പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് അവ കൈപ്പറ്റേണ്ടതാണ്. സർട്ടിഫിക്കറ്റുകളിൽ സീൽ ഇല്ലാത്തവ , തിരുത്തൽ ആവശ്യമുള്ളവർ എസ്.എസ്.എൽ.സി. കാർഡ് , അഡ്മിഷൻ രജിസ്റ്ററിന്റെ എക്സ്ട്രാക്റ്റ് , കറക്ഷൻ ഓഫ് എസ്.എസ്.എൽ.സി. കാർഡ് എന്നിവ നിശ്ചിത മാതൃകാരൂപത്തിൽ തയ്യാറാക്കി പ്രഥമദ്ധ്യാപകന്റെ കത്ത് സഹിതം 22/06/2016 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. താമസിച്ച് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  1. അഡ്മിഷൻ രജിസ്റ്ററിന്റെ എക്സ്ട്രാക്റ്റ് 
  2. കറക്ഷൻ ഓഫ് എസ്.എസ്.എൽ.സി. കാർഡ്

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/