എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Saturday, 25 March 2017

9-ാം ക്ലാസ്സിലെ കെമിസ്റ്ററി ( ഇംഗ്ലീഷ് ) ചോദ്യക്കടലാസ് 25 / 03 / 2017 ശനിയാഴ്ച 11.00 മുതല്‍ വിതരണം

         നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും 9-ാം ക്ലാസ്സിലെ കെമിസ്റ്ററി (ഇംഗ്ലീഷ്) വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് 25 / 03 / 2017  ശനിയാഴ്ച 11.00 മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്..... 

കുറിപ്പ് : - Question Paper requirement , Authorization letter എന്നിവ കൊണ്ടുവരേണ്ടതാണ്...

Wednesday, 22 March 2017

2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി ഐ .ടി പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന / പരാജയപ്പെട്ടപ്പർക്കും

                2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി ഐ .ടി പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന / പരാജയപ്പെട്ടപ്പർക്കും 2017 മാർച്ചിൽ എസ്.എസ് എൽ സി പരീക്ഷ എഴുതുന്ന old scheme _ൽ ഉൾപ്പെട്ട CCA, ARC വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും 2017 മാർച്ച് 29-ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഗവ: ഗേൾസ് എച്ച്.എസ് നെയ്യാറ്റിൻകരയിൽ വച്ച് ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നു.              പങ്കെടുക്കാനുള്ള പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റും, പ്രഥമ അദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടുകൂടിയ തിരിച്ചറിയൽ കാർഡുമായി അന്നേ ദിവസം 9.30 ന് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.   പ്രാക്ടിക്കൽപരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരും , സ്കൂളും 24.03.2016 ന് മുൻപായി മെയിൽ മുഖേന ഡി.ഡി ഓഫീസിൽ അറിയിക്കേണ്ടതാണ്

Friday, 3 March 2017

അറിയിപ്പ്

                        " ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മുന്നൊരുക്കങ്ങൾ എസ്.ഐ.ടി.സി മാരുമായി പങ്കുവയ്ക്കുന്നതിന് 06/03/2017 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര ഡി. ഇ ഓ കോൺഫറൻസ് ഹാളിൽ വച്ച് പരിശീലനം നടത്തുന്നു. എല്ലാ എസ്.ഐ.ടി.സിമാരും.ഇതിൽ പങ്കെടുക്കുന്നു എന്ന് പ്രഥമ അദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. 
                    അന്ന് നൽകുന്ന മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും10/03/2017 വെള്ളിയാഴ്ച എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വയ്ക്കേണ്ടതാണ്. 
                                        മാർച്ച് 10 വെള്ളിയാഴ്ച കുട്ടികൾക്കായി തടത്തുന്ന പരിശീലന വിവരം പദ്ധതിയിൽ അംഗമായ 8,9 ക്ലാസിലെ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കേണ്ടതാണ്. 
                            വിശദ വിവരങ്ങൾക്ക് ഉള്ളടക്കം ചെയ്തിക്കുന്ന സർക്കുലർ പരിശോധിക്കുക .
                        എട്ട്, ഒമ്പത് ക്ലാസുകളിലെ വര്‍‍ഷാന്ത്യ ഐ ടി പരീക്ഷയുടെ സോഫ്ട്‌വെയര്‍ സി. ഡി. 06-03-2017 തിങ്കളാഴ്ച്ച SITC പരിശീലനത്തില്‍ വിതരണം ചെയ്യുന്നതാണ്. വര്‍ഷാന്ത്യ ഐടി പരീക്ഷ, എസ് എസ് എല്‍ സി ഐ ടി പരീക്ഷ സ്കൂളില്‍ തീരുന്നതിനടുത്ത ദിവസം തുടങ്ങി 2017 മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. വര്‍ഷാന്ത്യ ഐടി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങളെ സംബന്ധിക്കുന്ന കറിപ്പ് അറ്റാച്ച് ചെയ്തിട്ടുണ്ട്. സര്‍ക്കുലര്‍ വൈകാതെ ലഭ്യമാകുന്നതാണ്. 
                       എസ് എസ് എല്‍ സി ഐ.ടി പരീക്ഷയുടെ റിസൽട്ടു സി.ഡിയും അനുബന്ധ രേഖകളും അന്നേദിവസം (06-03-2017 തിങ്കളാഴ്ച്ച ) 1 മണിക്ക് മുൻപായി ഡി. ഇ. ഓയിൽ എത്തിക്കേണ്ടതാണ്.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/