07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Friday, 3 March 2017

അറിയിപ്പ്

                        " ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മുന്നൊരുക്കങ്ങൾ എസ്.ഐ.ടി.സി മാരുമായി പങ്കുവയ്ക്കുന്നതിന് 06/03/2017 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര ഡി. ഇ ഓ കോൺഫറൻസ് ഹാളിൽ വച്ച് പരിശീലനം നടത്തുന്നു. എല്ലാ എസ്.ഐ.ടി.സിമാരും.ഇതിൽ പങ്കെടുക്കുന്നു എന്ന് പ്രഥമ അദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. 
                    അന്ന് നൽകുന്ന മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും10/03/2017 വെള്ളിയാഴ്ച എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വയ്ക്കേണ്ടതാണ്. 
                                        മാർച്ച് 10 വെള്ളിയാഴ്ച കുട്ടികൾക്കായി തടത്തുന്ന പരിശീലന വിവരം പദ്ധതിയിൽ അംഗമായ 8,9 ക്ലാസിലെ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കേണ്ടതാണ്. 
                            വിശദ വിവരങ്ങൾക്ക് ഉള്ളടക്കം ചെയ്തിക്കുന്ന സർക്കുലർ പരിശോധിക്കുക .
                        എട്ട്, ഒമ്പത് ക്ലാസുകളിലെ വര്‍‍ഷാന്ത്യ ഐ ടി പരീക്ഷയുടെ സോഫ്ട്‌വെയര്‍ സി. ഡി. 06-03-2017 തിങ്കളാഴ്ച്ച SITC പരിശീലനത്തില്‍ വിതരണം ചെയ്യുന്നതാണ്. വര്‍ഷാന്ത്യ ഐടി പരീക്ഷ, എസ് എസ് എല്‍ സി ഐ ടി പരീക്ഷ സ്കൂളില്‍ തീരുന്നതിനടുത്ത ദിവസം തുടങ്ങി 2017 മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. വര്‍ഷാന്ത്യ ഐടി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങളെ സംബന്ധിക്കുന്ന കറിപ്പ് അറ്റാച്ച് ചെയ്തിട്ടുണ്ട്. സര്‍ക്കുലര്‍ വൈകാതെ ലഭ്യമാകുന്നതാണ്. 
                       എസ് എസ് എല്‍ സി ഐ.ടി പരീക്ഷയുടെ റിസൽട്ടു സി.ഡിയും അനുബന്ധ രേഖകളും അന്നേദിവസം (06-03-2017 തിങ്കളാഴ്ച്ച ) 1 മണിക്ക് മുൻപായി ഡി. ഇ. ഓയിൽ എത്തിക്കേണ്ടതാണ്.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/