07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Wednesday, 27 December 2017

2018 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വിദ്യാർത്ഥികളുടെ വിവര ശേഖരണത്തിനായുള്ള സോഫ്റ്റ് വെയർ പരിശീലനം

               2018 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വിദ്യാർത്ഥികളുടെ വിവര ശേഖരണത്തിനായുള്ള സോഫ്റ്റ് വെയർ പരിശീലനം 29-12-2017 വെള്ളിയാഴ്ച 10.30 ന് നെയ്യാറ്റിൻകര എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നൽകുന്നു.
              ഒരു വിദ്യാലയത്തിലെ പ്രഥമദ്ധ്യാപകനോ എസ്.ഐ.ടി.സി യോ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
              പരിശീലനം ലഭ്യമാകുന്ന അദ്ധ്യാപകർ സ്കൂൾ തലത്തിൽ 2018 ജനുവരി 1 ന് മുമ്പ് പത്താംക്ലാസ്സിലെ ചാർജ്ജുള്ള അദ്ധ്യാപകർക്ക് പരിശീലനം നൽകേണ്ടതും ജനുവരി 12 ന് മുമ്പായി വിവര ശേഖരണം പൂർത്തിയാക്കേണ്ടതുമാണ്.

Monday, 11 December 2017

2017-18 അധ്യയന വർഷത്തെ രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് 12/12/2017 ചൊവ്വാഴ്ച 11 മണി മുതൽ വിതരണം ചെയ്യുന്നതാണ്

           നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും 2017-18 അധ്യയന വർഷത്തെ രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് 12/12/2017 ചൊവ്വാഴ്ച 11 മണി മുതൽ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്.....
കുറിപ്പ് : - Question Paper Statement , Receipt form ( STD IX & X ) , Authorization Letter എന്നിവ കൊണ്ടുവരേണ്ടതാണ്.

Wednesday, 15 November 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായുള്ള " അക്കാഡമിക് മാസ്റ്റർ പ്ലാൻ " തയ്യാറാക്കുന്നത് സംബന്ധിച്ച യോഗവും ശില്പശാലയും

     പൊതു  വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായുള്ള   " അക്കാഡമിക്  മാസ്റ്റർ പ്ലാൻ " തയ്യാറാക്കുന്നത് സംബന്ധിച്ച വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽമാരുടെയും ഒരു സംയുക്ത യോഗവും ശില്പശാലയും 17.11.2017 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
  ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ പ്രിൻസിപ്പൽമാരെ വിവരം അറിയിക്കേണ്ടതാണ്. പകരക്കാരെ നിയോഹിക്കുവാൻ പാടില്ല.

Wednesday, 8 November 2017

പ്രഥമാദ്ധ്യാപകരുടെ യോഗം 10 / 11 / 2017 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക്

             സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 10 / 11 / 2017 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ... 
അജണ്ട:- 
         1. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 2018 
         2. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 
         3. മറ്റുള്ളവ

Wednesday, 1 November 2017

ഗൾഫ് , ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ഡ്യൂട്ടി ചെയ്യാൻ താല്പര്യമുള്ളവർ

         ഗൾഫ് , ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിൽ നടത്തുന്ന 2018 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ  ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ഡ്യൂട്ടി ചെയ്യാൻ താല്പര്യമുള്ളവർ നിശ്ചിത മാതൃകാ ഫാറവും അനുബന്ധരേഖകളും  സഹിതം ( 2 കോപ്പി ) 20/11/2017 ന് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.....
                 വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...

Monday, 16 October 2017

2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം

          2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 31/10/2017 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്... 

Friday, 13 October 2017

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2018 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ

                        VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന 
തീയതി : 10 /11/2017
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
  1. കൺസോളിഡേറ്റഡ് ലിസ്റ്റ്
  2. അപേക്ഷ ( 2 കോപ്പി )
  3. 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
  4. എൽ.ഡി. സട്ടിഫിക്കറ്റ് ( 2 കോപ്പി ) ആണെങ്കിൽ

Thursday, 7 September 2017

KERALA STATE INSURANCE DEPARTMENT

As per G.O.(P) No. 97/2017/Fin Dated 28/07/2017, facility to submit Legacy Data of SLI/GIS for DDOs will be available from 17/09/2017 onwards.
( 28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍.ഐ./ജി.ഐ.എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 17/09/2017 മുതല്‍ ലഭ്യമാകുന്നതാണ്.)

Monday, 24 July 2017

2017-18 വർഷത്തെ പൊതു പരീക്ഷയ്ക്കുള്ള മെയിൻ ഉത്തരക്കടലാസുകൾ , അഡീഷണൽ ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം നൽകുന്നത് സംബന്ധിച്ച്

       2017-18 വർഷത്തെ പൊതു പരീക്ഷയ്ക്കുള്ള മെയിൻ ഉത്തരക്കടലാസുകൾ , അഡീഷണൽ ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം കണക്കാക്കി ഓൺലൈനായി 31/07/2017 ന് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ്......കൂടുതൽ വിവരം സർക്കുലറിൽ.....

Thursday, 22 June 2017

2017-18 വർഷത്തെ പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ എണ്ണം സംബന്ധിച്ച്

         2017-18 വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിലേയ്ക്കായി കുട്ടികളുടെ എണ്ണം , വിഷയം തിരിച്ച് ചോദ്യപേപ്പറുകളുടെ എണ്ണം താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിഇതോടൊപ്പം ഉൾകൊള്ളിച്ചിരിക്കുന്ന പ്രൊഫോർമയിൽ 30-06-2017 ന് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.

(1)    2017-18 അധ്യയന വർഷത്തെ കുട്ടികളുടെ യഥാർത്ഥ എണ്ണത്തിൻ പ്രകാരം മാത്രമേ ഓരോ വിഷയത്തിനും ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്താവൂ.

(2)    കുട്ടികളുടെ എണ്ണത്തിന് അധികമായി ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തുവാൻ പാടില്ല.

(3)    ഈ – മെയിൽ സന്ദേശം സ്വീകരിക്കുന്നതല്ല. പ്രഥമദ്ധ്യാപകർ ഒപ്പിട്ട് പ്രൊഫോർമയിൽ 30-06-2017 ന് മുമ്പായി  നൽകണം.

മാതൃകാ രൂപം | എക്സൽ രൂപം

Wednesday, 21 June 2017

2017-18 വർഷത്തെ തസ്തിക നിർണ്ണയം

                 2017-18 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതം 26/06/2017 തിങ്കളാഴ്ച 05 മണിക്കു മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്..... 

2. Sixth Working day Stength ( Sampoorna Statement )
4. Sketch Plan of the school building 
5. Fitness Certificate of the school building 
6. List of Re-Admitted Pupils 
7. List of Late Admitted Pupils 
8. UID Details of pupils ( Sampoorna list )
10. Student strength Abstract Excel
11.  Proforma I to X as per Present Order

           യു.ഐ.ഡി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റും സിക്സ്ത് വർക്കിംഗ് ഡേ സ്റ്റേറ്റ് മെൻ്റും സമ്പൂർണ്ണ യിൽ നിന്ന് ലഭിക്കുന്ന പ്രിൻ്റൌട്ടാണ് നൽകേണ്ടതാണ്...


Saturday, 20 May 2017

പ്രഥമാദ്ധ്യാപകരുടെ യോഗം 23 / 05 / 2017 ചൊവ്വാഴ്ച 10. 30 ന്

          സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 23 / 05 / 2017 ചൊവ്വാഴ്ച 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. ഡി.ഡി.ഇ. പങ്കെടുക്കുന്നതാണ്... എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

അജണ്ട:-
  1. പ്രവേശനോത്സവം
  2. പാഠപുസ്തകം
  3. ആറാം പ്രവൃത്തി ദിവസം ഓൺലൈനായി കുട്ടികളുടെ വിവരം ശേഖരിക്കുന്നത്
  4. മറ്റ് അത്യാവശ്യമുള്ളവ

Sunday, 7 May 2017

2017-18 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച്

         2017-18 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക പരിശീലനം 09-05-2017 മുതൽ 15-05-2017 വരെയും,16-05-2017 മുതൽ 20-05-2017 വരെയും,22-05-2017 മുതൽ 26-05-2017 വരെയും മൂന്നു ഘട്ടമായി നടത്തുന്നു.

ഷെഡ്യൂളും കേന്ദ്രത്തിൻ്റെ വിവരവും

Tuesday, 25 April 2017

26/04/2017- ബുധനാഴ്ച എല്ലാ വിദ്യാലയങ്ങളിലും പ്രമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണ് . 

Saturday, 25 March 2017

9-ാം ക്ലാസ്സിലെ കെമിസ്റ്ററി ( ഇംഗ്ലീഷ് ) ചോദ്യക്കടലാസ് 25 / 03 / 2017 ശനിയാഴ്ച 11.00 മുതല്‍ വിതരണം

         നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും 9-ാം ക്ലാസ്സിലെ കെമിസ്റ്ററി (ഇംഗ്ലീഷ്) വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് 25 / 03 / 2017  ശനിയാഴ്ച 11.00 മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്..... 

കുറിപ്പ് : - Question Paper requirement , Authorization letter എന്നിവ കൊണ്ടുവരേണ്ടതാണ്...

Wednesday, 22 March 2017

2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി ഐ .ടി പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന / പരാജയപ്പെട്ടപ്പർക്കും

                2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി ഐ .ടി പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന / പരാജയപ്പെട്ടപ്പർക്കും 2017 മാർച്ചിൽ എസ്.എസ് എൽ സി പരീക്ഷ എഴുതുന്ന old scheme _ൽ ഉൾപ്പെട്ട CCA, ARC വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും 2017 മാർച്ച് 29-ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഗവ: ഗേൾസ് എച്ച്.എസ് നെയ്യാറ്റിൻകരയിൽ വച്ച് ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നു.              പങ്കെടുക്കാനുള്ള പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റും, പ്രഥമ അദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടുകൂടിയ തിരിച്ചറിയൽ കാർഡുമായി അന്നേ ദിവസം 9.30 ന് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.   പ്രാക്ടിക്കൽപരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരും , സ്കൂളും 24.03.2016 ന് മുൻപായി മെയിൽ മുഖേന ഡി.ഡി ഓഫീസിൽ അറിയിക്കേണ്ടതാണ്

Friday, 3 March 2017

അറിയിപ്പ്

                        " ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മുന്നൊരുക്കങ്ങൾ എസ്.ഐ.ടി.സി മാരുമായി പങ്കുവയ്ക്കുന്നതിന് 06/03/2017 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര ഡി. ഇ ഓ കോൺഫറൻസ് ഹാളിൽ വച്ച് പരിശീലനം നടത്തുന്നു. എല്ലാ എസ്.ഐ.ടി.സിമാരും.ഇതിൽ പങ്കെടുക്കുന്നു എന്ന് പ്രഥമ അദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. 
                    അന്ന് നൽകുന്ന മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും10/03/2017 വെള്ളിയാഴ്ച എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വയ്ക്കേണ്ടതാണ്. 
                                        മാർച്ച് 10 വെള്ളിയാഴ്ച കുട്ടികൾക്കായി തടത്തുന്ന പരിശീലന വിവരം പദ്ധതിയിൽ അംഗമായ 8,9 ക്ലാസിലെ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കേണ്ടതാണ്. 
                            വിശദ വിവരങ്ങൾക്ക് ഉള്ളടക്കം ചെയ്തിക്കുന്ന സർക്കുലർ പരിശോധിക്കുക .
                        എട്ട്, ഒമ്പത് ക്ലാസുകളിലെ വര്‍‍ഷാന്ത്യ ഐ ടി പരീക്ഷയുടെ സോഫ്ട്‌വെയര്‍ സി. ഡി. 06-03-2017 തിങ്കളാഴ്ച്ച SITC പരിശീലനത്തില്‍ വിതരണം ചെയ്യുന്നതാണ്. വര്‍ഷാന്ത്യ ഐടി പരീക്ഷ, എസ് എസ് എല്‍ സി ഐ ടി പരീക്ഷ സ്കൂളില്‍ തീരുന്നതിനടുത്ത ദിവസം തുടങ്ങി 2017 മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. വര്‍ഷാന്ത്യ ഐടി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങളെ സംബന്ധിക്കുന്ന കറിപ്പ് അറ്റാച്ച് ചെയ്തിട്ടുണ്ട്. സര്‍ക്കുലര്‍ വൈകാതെ ലഭ്യമാകുന്നതാണ്. 
                       എസ് എസ് എല്‍ സി ഐ.ടി പരീക്ഷയുടെ റിസൽട്ടു സി.ഡിയും അനുബന്ധ രേഖകളും അന്നേദിവസം (06-03-2017 തിങ്കളാഴ്ച്ച ) 1 മണിക്ക് മുൻപായി ഡി. ഇ. ഓയിൽ എത്തിക്കേണ്ടതാണ്.

Tuesday, 28 February 2017

എസ്.എസ്.എൽ.സി. പരീക്ഷയുടെ ചോദ്യപേപ്പർ സോർട്ടിംഗ്

                എസ്.എസ്.എൽ.സി. പരീക്ഷയുടെ ചോദ്യപേപ്പർ സോർട്ടിംഗ് 02-03-2017 , 03-03-2017 എന്നീ ദിവസങ്ങളിൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ വച്ച് നടത്തുന്നു. ചീഫ് സൂപ്രണ്ട്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് , സോർട്ടിംഗിനായി നിയമിച്ച ഉദ്യോഗസ്ഥർ എന്നിവർ കൃത്യമായി രാവിലെ 8.30 ന് ഹാജരാകേണ്ടതാണ്. സമയക്രമം ചുവടെ ചേർക്കുന്നു. 

  1. ക്ലസ്റ്റർ നം 5,6,7- 02-03-2017 9 മണി മുതൽ 12.30 വരെ 
  2. ക്ലസ്റ്റർ നം 8,9,10- 02-03-2017 1.30 മണി മുതൽ 05.00 വരെ 
  3. ക്ലസ്റ്റർ നം 1,2,3,4- 03-03-2017 9മണി മുതൽ 12.30 വരെ 
  4. ക്ലസ്റ്റർ നം 11,12,13 03-03-2017 1.30 മണി മുതൽ 05.00 വരെ

Sunday, 26 February 2017

സംസ്കൃതഭാഷാ ശില്പശാല പരിപാടി 2017

                            സംസ്കൃതഭാഷാ ശില്പശാല 28-02-2017 ചൊവ്വാഴ്ച 10 മണിക്ക് നെയ്യാറ്റിൻകര ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തുന്നു.എല്ലാ എൽ.പി./യു.പി./ഹൈസ്കൂൾ സംസ്കൃതം അദ്ധ്യാപകർ കൃത്യമായും പങ്കെടുക്കേണ്ടതാണ്...

വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് 27 / 02 / 2017 തിങ്കളാഴ്ച 11.00 മുതല്‍ വിതരണം

             നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ്  27 / 02 / 2017  തിങ്കളാഴ്ച 11.00 മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്..... 

Thursday, 9 February 2017

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ് ( 10 / 02 / 2017 ) വെള്ളിയാഴ്ച 11.30 മുതല്‍ വിതരണം ചെയ്യുന്നതാണ്

                  നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ‍ഡിപ്പോയില്‍ നിന്നും എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ്  10 / 02 / 2017  വെള്ളിയാഴ്ച 11.30 മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്..... 
കുറിപ്പ് : - Receipt of SSLC Model Examination Question Paper 2017 കൊണ്ടുവരേണ്ടതാണ്... 
ഫീസ് അടയ്ക്കാത്തവർ പ്രഥമാദ്ധ്യാപകർ ഒപ്പിട്ട സ്റ്റേറ്റ്മെന്റും തുകയും അടച്ച് ചോദ്യക്കടലാസ് കൈപ്പറ്റേണ്ടതാണ് 

Monday, 23 January 2017

സംസ്കൃതം സ്കോളർപ്പ് പരീക്ഷ 2016-17

                 2016-17 അധ്യയന വർഷത്തെ സംസ്കൃതം സ്കോളർപ്പ് പരീക്ഷ 2017 ജനുവരി 27 വെള്ളിയാഴ്ച നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് ഉച്ചയ്ക്ക് 12  മണി മുതൽ 01 മണി വരെ നടത്തുന്നതാണ്.

Sunday, 22 January 2017

National Pension Scheme and Permanant Retirement Account Number (PRAN)


                  2013 ഏപ്രില്‍ ഒന്നിനു ശേഷം നിയമനം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളിത്ത പെന്‍ഷന്‍ (Commuted Pension) എന്ന ഓമനപ്പേരില്‍ വിളിക്കുന്ന National Pension System ത്തിന്റെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവല്ലോ. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം ഓരോ മാസവും ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കും. ഇതിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രത്യേക അതോറിറ്റിയുടെ കീഴില്‍ സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യപ്പെടും. ഓരോരുത്തരും വിരമിക്കുമ്പോള്‍ ഈ തുകയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തുക സ്പാര്‍ക്കില്‍ കുറവു ചെയ്യുന്ന വിധം
  1. ജീവനക്കാരന്റെ പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ (PEN) സഹിതം ചുവടെ നല്‍കിയിട്ടുള്ള ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ട്രഷറി ഓഫീസില്‍ എംപ്പോയി നേരിട്ട് ചെന്ന് സമർപ്പിക്കണം. ചിലയിടങ്ങളില്‍ ബുധനാഴ്ചകളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
  2. ഇതിനായി 3.5cmx2.5cm വലിപ്പത്തിലുള്ള രണ്ട് ഫോട്ടോകള്‍, നിയമനഉത്തരവ്, എസ്.എസ്.എല്‍.സി ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകളും ഇതോടൊപ്പം നല്‍കേണ്ടതുണ്ട്
  3. ജില്ലാ ട്രഷറി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വിവരങ്ങളടങ്ങിയ സ്പാര്‍ക്കില്‍ നിന്നുള്ള മറ്റൊരു ഡീറ്റെയ്ല്‍ഡ് ആന്റ് പ്രീഫില്‍ഡ് ആപ്ലിക്കേഷന്‍ ഫോം ട്രഷറി വഴി ലഭിക്കും. അതില്‍ ഒപ്പു രേഖപ്പെടുത്തി തിരികെ നല്‍കണം.
  4. അധികം വൈകാതെ ജീവനക്കാരന് തപാല്‍ വഴി കേന്ദ്ര ഏജന്‍സിയായ NSDL (National Securities Depository Limited) ല്‍ നിന്നും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) ലഭിക്കും. ഇതോടൊപ്പം എ.ടി.എം കാര്‍ഡ് വലിപ്പത്തിലുള്ള PRAN Card ഉം ലഭിക്കും. ഇത് ഒരു തിരിച്ചറിയില്‍ രേഖയാണെന്നെന്നു മാത്രമല്ല, ഭാവിയില്‍ ഇതുപയോഗിച്ച് നമ്മുടെ അക്കൗണ്ട് പരിശോധിക്കാനും വഴിയുണ്ടാകുമത്രേ.
  5. ഇതോടൊപ്പം സ്പാര്‍ക്കില്‍ Employee Detailsലെ Present service detailsല്‍ PRAN (Permanent Retirement Account Number) നമ്പര്‍ വന്നിട്ടുമുണ്ടാകും.
  6. പിന്നീട് Salary Matters-Changes in the Month-Present Salaryയില്‍ Other Deductionല്‍ Deductions എന്നത് NPS indv Contribtn-State(390) ആയും Details എന്നിതില്‍ PRAN നമ്പറും നല്‍കുന്നതോടെ പങ്കാളിത്ത പെന്‍ഷനു വേണ്ടി ശമ്പളത്തില്‍ നിന്നും കുറവു ചെയ്യേണ്ട തുക അവിടെ ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാകും.

NPS Arrear Calculation സ്പാര്‍ക്കിലൂടെ
                          2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ അരിയര്‍ അടക്കമാണ് എന്‍.പി.എസിലേക്ക് നിക്ഷേപിക്കേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവും എപ്രകാരമാണ് സ്പാര്‍ക്കില്‍ കാല്‍ക്കുലേഷന്‍ നടത്തേണ്ടത് എന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമുള്ള ഫയലും ചുവടെയുണ്ട്. പരിശോധിക്കുമല്ലോ.
അപേക്ഷാ ഫോമുകളും അനുബന്ധ ഉത്തരവുകളും
വിഷയം ഉത്തരവ് നമ്പര്‍ തീയതി
National Pension Scheme : Guidelines
01.04.2013
Help file with Screenshots about the NPS Deduction from Spark
01.04.2013
NPS Application form in Malayalam
01.04.2013
GO about the Implementation of NPS GO(P) No 149-2013 03.04.2013
GO about NPS Arrear recovery GO(P)25/2015 14.01.2015
Arrear Calculation in Spark Help File 14.01.2015

Wednesday, 11 January 2017

പ്രഥമാദ്ധ്യാപകരുടെ യോഗം 12 / 01 / 2017 ഉച്ചയ്ക്ക് 02. 30 ന്

       സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 12 / 01 / 2017 - ാം തീയതി  02. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്...

Tuesday, 10 January 2017

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 2017 - പ്രഥമാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് !!!

              ഐ-എക്സാം സൈറ്റിൽ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കാത്ത പ്രഥമാദ്ധ്യാപകർ 2017 ജനുവരി 15 നകം പ്രവർത്തനം പൂർത്തീകരിക്കേണ്ടതാണ്. ഇനി ഒരു അവസരം ഉണ്ടായിരിക്കുകയില്ല...
അടിയന്തിരമായി ചെയ്തു തീർക്കേണ്ട സമയക്രമം
  1.  ഐ-എക്സാം സൈറ്റിൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ ക്ലസ്സ് അദ്ധ്യാപകർ രേഖപ്പെടുത്തേണ്ട അവസാന തീയതി 2017 ജനുവരി 12.
  2. പ്രഥമാദ്ധ്യാപകർ പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ കൺഫേം ചെയ്യേണ്ട അവസാന തീയതി 2017 ജനുവരി 15.
  3.  വിദ്യാർത്ഥികൾക്ക് രജിസ്റ്റർ നമ്പർ 2017 ജനുവരി 19 ന് നൽകുകയും വിദ്യാലയങ്ങൾക്ക് 2017 ജനുവരി 20 ന് എ ലിസ്റ്റ് , ബി ലിസ്റ്റ് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
  4. നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ 2017 ജനുവരി 16 നകം പ്രസിദ്ധപ്പെടുത്തേണ്ടതും ആയതിൻമേലുള്ള പരാതികൾ 2017 ജനുവരി 24 നകം തീർപ്പുകൽപ്പിക്കേണ്ടതുമാണ്.
  5.  തുടർ മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ 2017 ജനുവരി 20 മുതൽ ഐ-എക്സാം സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
  6. ഹോൾ ടിക്കറ്റുകൾ 2017 ഫെബ്രുവരി 10 -ാം തീയതി ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യേണ്ടതാണ്.
  7. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ  2017 ഫെബ്രുവരി 23 മുതൽ  അപ് ലോഡ് ചെയ്യാവുന്നതാണ്.

Friday, 6 January 2017

ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ പ്രധാന വിവരങ്ങള്‍


  1. 8,9,10 ക്ലാസ്സുകളിലെ കുട്ടികളെയാണ് ഉള്‍പ്പെടുത്തേണ്ടത്.
  2. SITC, JSITC എന്നിവര്‍ക്കാണ് ചുമതല.
  3. PTA പ്രസി‍ഡന്റ് ചെയര്‍മാനായും HM കണ്‍വീനറായും രക്ഷാധികാര സമിതി    രൂപീകരിക്കണം.
  4. ഒരു സ്കൂളില്‍ നിന്നും കുറഞ്ഞത് 20 കുട്ടികള്‍ ഉണ്ടായിരിക്കണം.
  5. ഒരു സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ 12% വരെ അംഗങ്ങളെ ഉള്‍പ്പെടുത്താം.
  6. 2016-2017അധ്യയനവര്‍ഷം 8, 9 ക്ലാസ്സുകളില്‍ പഠിക്കുന്നവരെ മാത്രം ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. (സ്കൂള്‍ തല പരീക്ഷ നടത്തി തെരഞ്ഞെടുക്കാം.)
  7. അംഗത്വം ആഗ്രഹിക്കുന്നവരുടെ പേരുകള്‍ 
www.it@school.gov.in ല്‍ Training Management System ല്‍ Login ചെയ്ത് 2017 January 24 നകം നല്‍കേണ്ടതാണ്.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/