Tuesday, 27 December 2016
Saturday, 17 December 2016
പ്രഥമാദ്ധ്യാപകരുടെ യോഗം 17 / 12 / 2016 രാവിലെ 10. 30 ന്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 17 /
12 / 2016 - ാം തീയതി രാവിലെ 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം.
കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും
പങ്കെടുക്കേണ്ടതാണ്...
Posted by
DEO NEYYATTINKARA
Wednesday, 14 December 2016
Wednesday, 7 December 2016
2016-17 വര്‍ഷത്തിലെ രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം
നെയ്യാറ്റിന്‍കര
ടെസ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നും രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ
ചോദ്യക്കടലാസ് നാളെ ( 08 / 12 / 2016 ) വ്യാഴാഴ്ച 11 മണി മുതല്‍ വിതരണം
ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ്
സ്വീകരിക്കേണ്ടതാണ്.....
വിതരണം ( 08 / 12 / 2016 ) വ്യാഴാഴ്ച മാത്രം.....
കുറിപ്പ് : - Question Paper Statement , Receipt form ( STD IX & X ) , Authorization Letter എന്നിവ കൊണ്ടുവരേണ്ടതാണ്...
Posted by
DEO NEYYATTINKARA
Saturday, 19 November 2016
ഹൈടെക് സ്കൂള്‍ : SITC, HITC പരിശീലനം സംബന്ധിച്ച്
136 അസംബ്ലി നിയോജകമണ്ഡലങ്ങളിലെ സ്കൂളുകളില്‍ ഹൈടെക് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സര്‍വെ നടത്തുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നൽകുന്നതിനായി സ്കൂൾ ഐ.ടി കോർഡിനേറ്റർമാരുടെ ഒരു യോഗം 22. 11. 2016 ചൊവ്വാഴ്ച 10 മണിക്ക് എച്ച്. എം. കോൺഫറൻസ് ഹാൾ നെയ്യാറ്റിൻകര വച്ച് കൂടുന്നു. എല്ലാ ഐ.ടി കോർഡിനേറ്റർ മാരും ഇതിൽ നിർബന്ധമായും പങ്കെടുക്കുന്നു എന്ന് പ്രഥമഅധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്. ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിന് ഹൈസ്കൂളുകള്‍ സമ്പൂര്‍ണയുടെ യൂസര്‍നെയിമും പാസ്‌വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്.
ഉച്ചയക്ക് ശേഷം 1.30 ന് ഹയര്‍സെക്കന്ററി- വിഎച്ച്എസ്ഇ സ്കൂളിലെ ഐ.ടി കോർഡിനേറ്റർമാരുടെ യോഗവും ഉണ്ടായിരിക്കുന്നതാണ്.
ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിന് അവരവരുടെ സ്കൂള്‍കോഡാണ് യൂസര്‍നെയിമും പാസ്‌വേര്‍ഡും.
ഹൈസ്ക്കൂളിനോട് ചേർന്നുള്ള ഹയര്‍സെക്കന്ററി-വിഎച്ച്എസ്ഇ സ്കൂളുകളില്‍ ഈ അറിയിപ്പ് അതാത് സ്കൂളിലെ ഐ.ടി കോർഡിനേറ്റർമാർ നൽകേണ്ടതാണ്.
ഈ വർഷത്തെ ഐ.ടി പരീക്ഷാ ഡ്യൂട്ടിയുമായി ബദ്ധപ്പെട്ട മാത്യക ഇതോടൊപ്പം അയക്കുന്നു മാത്യക പൂരിപ്പിച്ച് പ്രഥമ അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പി കൂടെ കൊണ്ടുവരേണ്ടതാണ്.
കൊണ്ടുവരേണ്ടവ
1. ഐ.ടി സ്കൂളിന്റെ സൈറ്റിൽ നിന്നും സ്കൂൾ ഡവലപ്മെന്റ് ഡാറ്റ കളക്ഷൻ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത മാത്യക
2. ഐ.ടി പരീക്ഷാ ഡ്യൂട്ടിയുമായി ബദ്ധപ്പെട്ട മാതൃക.
Posted by
DEO NEYYATTINKARA
Thursday, 3 November 2016
പ്രഥമാദ്ധ്യാപകരുടെ യോഗം 04 / 11 / 2016 ഉച്ചയ്ക്ക് 02. 30
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 04 /
11 / 2016 - ാം തീയതി ഉച്ചയ്ക്ക് 02. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം.
കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും
പങ്കെടുക്കേണ്ടതാണ്...
Posted by
DEO NEYYATTINKARA
Friday, 28 October 2016
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2017 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ
VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ്
ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ്
സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട
അവസാന തീയതി : 20 /11/2016
വൈകി ലഭിക്കുന്ന
അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
സമർപ്പിക്കേണ്ട രേഖകൾ
- കൺസോളിഡേറ്റഡ് ലിസ്റ്റ്
- അപേക്ഷ ( 2 കോപ്പി )
- 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
- എൽ.ഡി. സട്ടിഫിക്കറ്റ് ( 2 കോപ്പി )
Posted by
DEO NEYYATTINKARA
Thursday, 27 October 2016
2017 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം
2017
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ്
സൂപ്രണ്ട് , ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ /
പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 15/11/2016 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിന്റ്ചെയ്ത പകർപ്പ് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്...
Posted by
DEO NEYYATTINKARA
Monday, 24 October 2016
8.9.10 ക്ലാസുകളിലെ അർദ്ധവാർഷിക ഐ.ടി പരീക്ഷയുടെ സി.ഡി വിതരണം സംബന്ധിച്ച്
ഈ അധ്യായന വർഷത്തെ 8, 9,10 ക്ലാസുകളിലെ അർദ്ധ. വാർഷിക ഐ.ടി പരീക്ഷ 2016 ഒക്ടോബർ 26-ന് തുടങ്ങി 2016 നവംബർ 26- ന് മുൻപ് പൂർത്തിയാക്കേണ്ടതുമാണ്. ഇതിനായിട്ടുള്ള പരീക്ഷാസോഫ്ട് വെയർ ( ഡി.വി. ഡി ) 26.10.2016 ബുധനാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് വിതരണം ചെയ്യുന്നു. എല്ലാ സ്കൂളുകളും അന്ന് തന്നെ അത് കൈപ്പറ്റേണ്ടതും സർക്കുലർ പ്രകാരം പരീക്ഷനടത്തേണ്ടതുമാണ്.
NB:- ആറാം പ്രവൃത്തി ദിവസത്തിന്റെ - ഡിക്ലറേഷൻ ഫോം (സമ്പൂർണ്ണയിൽ നിന്നും) ഇതുവരെയും നൽകാത്ത സ്കൂളുകൾ അന്നേ ദിവസം ആ ഫോം ഈ മീറ്റിംഗിൽ എത്തിക്കേണ്ടതാണ്.
NB:- ആറാം പ്രവൃത്തി ദിവസത്തിന്റെ - ഡിക്ലറേഷൻ ഫോം (സമ്പൂർണ്ണയിൽ നിന്നും) ഇതുവരെയും നൽകാത്ത സ്കൂളുകൾ അന്നേ ദിവസം ആ ഫോം ഈ മീറ്റിംഗിൽ എത്തിക്കേണ്ടതാണ്.
Posted by
DEO NEYYATTINKARA
Thursday, 20 October 2016
Sub District wise charge of Master Trainers of IT@School,Thiruvananthapuram
Sub District | Name Of MT | Phone No. | Email ID |
---|---|---|---|
Varkala | Manoj Kadakavur | 9446139191 | tvm.manojkadakavur@itschool.gov.in |
Attingal | Manoj Attingal | 9497155186 | tvm.manojattingal@itschool.gov.in |
Kilimanoor | Manoj Attingal | 9497155186 | tvm.manojattingal@itschool.gov.in |
Palode | Sreejadevi | 9495830842 | tvm.sreejadevi@itschool.gov.in |
Nedumangadu | Sreelatha S | 9495062419 | tvm.sreelatha@itschool.gov.in |
Kaniyapuram | Saju S S | 9946668296 | tvm.saju@itschool.gov.in |
TVM - North | Sreeja | 9447102382 | tvm.sreeja@itschool.gov.in |
TVM - South | Priya | 9746489857 | tvm.priya@itschool.gov.in |
Balaramapuram | Jalaja Kumari | 9446037888 | tvm.jalajakumari@itschool.gov.in |
Neyyattinkara | Mohan Kumar | 9447427424 | tvm.mohankumar@itschool.gov.in |
Kattakada | Satheesh SS | 9495628227 | tvm.satheesh@itschool.gov.in |
Parasala | Saji V S | 9447692822 | tvm.saji@itschool.gov.in |
Posted by
DEO NEYYATTINKARA
Friday, 14 October 2016
പ്രഥമാദ്ധ്യാപകരുടെയും AEO മാരുടെയും യോഗം
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെയും AEO മാരുടെയും യോഗം 15 / 10 / 2016 - ാം തീയതി 11. 00 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്...
Posted by
DEO NEYYATTINKARA
Wednesday, 12 October 2016
സ്പാർക്കിന്റെ അറിയിപ്പുകൾ
27/5/2016 ലെ GO(P) No. 76/2016/FIN
ഉത്തരവ് പ്രകാരം ഡി.ഡി.ഒമാര്‍ക്ക് Digital Certificate
നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ഒക്ടോബര്‍ മാസം മുതലുള്ള സാലറി പ്രൊസസ്
ചെയ്യാന്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാതെ സാധിക്കില്ലെന്ന് സ്പാര്‍ക്ക്
അറിയിപ്പ്.
1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.
സ്പാര്‍ക്കില്‍ ഉണ്ടായിരുന്ന താഴെ പറയുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അറിയിപ്പ്
1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.
സ്പാര്‍ക്കില്‍ ഉണ്ടായിരുന്ന താഴെ പറയുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അറിയിപ്പ്
- External deduction not coming in multiple month salary bill.
- Employee not listing for salary processing.
- Problem reported in updation of user details after creation without refreshing.
- Validation of period of bill with month/year and period of claim w.r.t employees
ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം (GPAIS) 2017 വര്‍ഷത്തേക്കുള്ള പ്രീമിയം നവംബര്‍ സാലറിയില്‍ കിഴിവു ചെയ്യണമെന്ന് ധനകാര്യവകുപ്പ് സര്‍ക്കുലര്‍
Posted by
DEO NEYYATTINKARA
Tuesday, 20 September 2016
നിങ്ങളുടെ GIS നമ്പര്‍ 12 അക്കമാക്കി പുനഃക്രമീകരിക്കുന്നതിനെപ്പറ്റിയുള്ള പോസ്റ്റ്
12 അക്കത്തില്‍ കുറവ് അക്കൗണ്ട് നമ്പറുള്ള ജീവനക്കാരുടെ GIS നമ്പര്‍ 12
അക്കമാക്കി ഏകീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഷുറന്‍സ് വകുപ്പ്
തുടങ്ങിയിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. 1984 മുതല്‍ 2012
വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ
നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാരുടെ അക്കൗണ്ട് നമ്പറുകളെ 12 അക്കമാക്കി
മാറ്റുന്നതിനായി ഒരു സോഫ്റ്റ്വെയര്‍ തന്നെ ഇന്‍ഷുറന്‍സ്
ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിട്ടുണ്ട്. അതു പ്രകാരം ഈ കാലയളവില്‍
ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ അക്കൗണ്ട് നമ്പര്‍ പുതുക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി ജീവനക്കാരന്റെ PEN, Date of Birth, GIS Account Number, Joining Date, First Subscription Month and Year, First Subscription Amount എന്നിവ നല്‍കേണ്ടി വരും. ഒരു കാരണവശാലും തെറ്റു വരരുത്. അതു കൊണ്ടു തന്നെ, ജി.ഐ.എസ്
പാസ്ബുക്ക് എടുത്തു വെച്ച ശേഷം സോഫ്റ്റ് വെയര്‍ വഴി അക്കൗണ്ട് നമ്പര്‍ 12
അക്ക നമ്പറാക്കി കണ്‍വെര്‍ട്ട് ചെയ്യാന്‍ ഇരുന്നാല്‍ മതിയാകും. അതിനു
മുമ്പ് ചുവടെ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഒരിക്കല്‍ക്കൂടി
വായിക്കുമല്ലോ. ഇപ്പോള്‍ ലഭിക്കുന്ന താല്‍ക്കാലിക നമ്പര്‍ സ്ഥിരം നമ്പറായി
ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതു വരെ മറ്റൊരിടത്തും ഈ
നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുമല്ലോ.
നിര്‍ദ്ദേശങ്ങള്‍
- 2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതില്ല.
- 120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
- താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
- ഈ സോഫ്റ്റ്വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
- നാളിതുവരെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍, അവരവരുടെ ജില്ലയിലെ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം എടുക്കേണ്ടതാണ്. 2015 സെപ്റ്റംബര്‍ 1 മുതല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന് അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓൺലൈനായി അപേക്ഷ സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്.
- 2015 സെപ്റ്റംബര്‍ 1 ന് മുന്‍പ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പൂര്‍ണ്ണ നിരക്കില്‍ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന് അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് Form C യില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താല്‍ക്കാലിക അംഗത്വ നമ്പരാണ് ജീവനക്കാര്‍ക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പര്‍ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പര്‍ നേടിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം റദ്ദാക്കുന്നതും, ടിയാന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള അര്‍ഹത നഷ്ടപ്പെടുന്നതുമായിരിക്കും.
- ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.
Government of Kerala have reclassified the Scale of Pay of
Groups and revised the rate of Subscription under Group Insurance
Scheme (GIS) wef. 01/09/2016 vide GO (P) No. 112/2016/Fin Dated 01/08/2016 as shown below:
Scale of pay | Group | Rate of subscription (Rs.) |
Rs. 55350 - 101400 and above | A | 600 |
Rs. 35700 - 75600 and above but below Rs. 55350 - 101400 | B | 500 |
Rs. 17000 - 37500 and above but below Rs. 35700 - 75600 | C | 400 |
Rs. 16500 - 35700 and above but below Rs. 17000 - 37500 | D | 300 |
(The subscription for the Scheme shall continue to be in units of Rs.10 per mensom) |
All Drawing and Disbursing Officers (DDOs) are requested to ensure that the rate of subscription of all the employees subscribing to the Scheme, has been revised with reference to the revised Scale of Pay as shown above in the Salary Bill for September 2016 before submitting it
Posted by
DEO NEYYATTINKARA
Friday, 5 August 2016
Sunday, 17 July 2016
2016-17 വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിലേയ്ക്കായി
2016-17 വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിലേയ്ക്കായി കുട്ടികളുടെ എണ്ണം , വിഷയം തിരിച്ച് ചോദ്യപേപ്പറുകളുടെ എണ്ണം താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി ഇതോടൊപ്പം ഉൾകൊള്ളിച്ചിരിക്കുന്ന പ്രൊഫോർമയിൽ 22-07-2016 ന് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
(1) 2016-17 അധ്യയന വർഷത്തെ കുട്ടികളുടെ യഥാർത്ഥ എണ്ണത്തിൻ പ്രകാരം മാത്രമേ ഓരോ വിഷയത്തിനും ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്താവൂ.
(2) കുട്ടികളുടെ എണ്ണത്തിന് അധികമായി ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തുവാൻ പാടില്ല.
(3) ഈ – മെയിൽ സന്ദേശം സ്വീകരിക്കുന്നതല്ല. പ്രഥമദ്ധ്യാപകർ ഒപ്പ് വച്ച പ്രൊഫോർമ നിശ്ചിത തീയതിക്ക് മുമ്പായി നൽകണം.
Posted by
DEO NEYYATTINKARA
Wednesday, 13 July 2016
പ്രഥമാദ്ധ്യാപകരുടെ യോഗം 16 / 07 / 2016 - ാം തീയതി 10. 30 ന്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 16 / 07 / 2016 - ാം തീയതി 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്...
അജണ്ട :-
1. പാഠപുസ്തകം
2. സ്വഛ് ഭാരത്
3. സ്റ്റാഫ് ഫിക്സേഷന്‍
4. മറ്റുള്ളവ
Posted by
DEO NEYYATTINKARA
Friday, 1 July 2016
പുനർ മൂല്യനിർണ്ണയത്തിൽ സ്കൂളിൽ സ്വീകരിച്ച തുക ഗ്രേഡ് മാറ്റം വന്നവർക്ക് തിരിച്ച് നൽകിയ ശേഷം ബാക്കി തുകയും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി , സുക്ഷ്മ പരിശോധനയ്ക്ക് ഫീസിനത്തിൽ ശേഖരിച്ച തുകയും ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കിയതിന്റെ ചെലാന്റെ കോപ്പിയും അബ്സ്ട്രാക്ടും സംബന്ധിച്ച്
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2016 – പുനർ മൂല്യനിർണ്ണയത്തിൽ സ്കൂളിൽ സ്വീകരിച്ച തുക ഗ്രേഡ് മാറ്റം വന്നവർക്ക് തിരിച്ച് നൽകിയ ശേഷം ബാക്കി തുകയും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി , സുക്ഷ്മ പരിശോധനയ്ക്ക് ഫീസിനത്തിൽ ശേഖരിച്ച തുകയും ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കിയതിന്റെ ചെലാന്റെ കോപ്പിയും അബ്സ്ട്രാക്ടും ചേർത്ത് പ്രഥമദ്ധ്യാപകരുടെ കത്തോടെ സമർപ്പിക്കാത്തവർ നാളെ തന്നെ സമർപ്പിക്കേണ്ടതാണ്. സമർപ്പിച്ചവരുടെ വിവരം DEO യുടെ BLOG -ൽ നൽകിയിട്ടുണ്ട്. വിവരം ഇല്ലാത്തവർ നിർബന്ധമായും നൽകേണ്ടതാണ്. Email സന്ദേശം സ്വീകരിക്കുന്നതല്ല.പരീക്ഷാഭവനിലും Copy അയയ്ക്കേണ്ടതാണ്.
30/06/2016 ന് മുമ്പ് ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കാത്തവർ 18% പലിശസഹിതം അടച്ച് സമർപ്പിക്കേണ്ടതാണ്.
Posted by
DEO NEYYATTINKARA
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ശേഖരണവും വിതരണം സംബന്ധിച്ച്
22/06/2016-ാം തീയതിയ്ക്ക് മുമ്പ് തിരുത്തുന്നവാൻ തന്ന സർട്ടിഫിക്കറ്റും SSLC SAY , REVALUATION -ൽ മാറ്റം വന്നവരുടെ സർട്ടിഫിക്കറ്റും DEO യിൽ വന്നിട്ടുണ്ട് നാളെത്തന്നെ കൈപ്പറ്റേണ്ടതാണ്. വരുമ്പോൾ ആതറൈസേഷൻ ചെയ്ത കൈപ്പറ്റ് രസീത് കൊണ്ടുവരേണ്ടതാണ്. മാറ്റം വന്ന സർട്ടിഫിക്കറ്റ് നൽകിയശേഷം പഴയ സർട്ടിഫിക്കറ്റ് വാങ്ങി 15/07/2016-ാം തീയതിയ്ക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ പരീക്ഷാ സെക്രട്ടറിയുടെ അഡ്രസ്സിൽ എഴുതിയ പ്രഥമദ്ധ്യാപകരുടെ കത്തോടെ കൺസോളിഡേഷൻ ( ക്രമ നമ്പർ, രജിസ്റ്റർ നമ്പർ , വിദ്യാർത്ഥിയുടെ പേര് എന്നിവ അടങ്ങിയ ) ലിസ്റ്റ് സഹിതം നൂല് കൊണ്ട് കെട്ടി സമർപ്പിക്കേണ്ടതാണ്.
Posted by
DEO NEYYATTINKARA
Tuesday, 28 June 2016
ട്രഷറിയിൽ ചെലാൻ മുഖേന തുക ഒടുക്കിയതിന്റെ വിവരം
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2016 – പുനർ മൂല്യനിർണ്ണയത്തിൽ
സ്കൂളിൽ സ്വീകരിച്ച തുക ഗ്രേഡ് മാറ്റം വന്നവർക്ക് തിരിച്ച് നൽകിയ ശേഷം ബാക്കി തുകയും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി , സുക്ഷ്മ പരിശോധനയ്ക്ക് ഫീസിനത്തിൽ ശേഖരിച്ച തുകയും ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കിയതിന്റെ വിവരം 30/06/2016 ന് മുമ്പ് ചേർക്കുക
Posted by
DEO NEYYATTINKARA
Sunday, 26 June 2016
ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം കണക്കാക്കി ഓൺലൈനായി 2016 ജൂലൈ 25-ാം തീയതിയ്ക്ക് മുമ്പായി നൽകേണ്ടതാണ്.
2016-17 വർഷത്തെ പൊതുപരീക്ഷകൾക്കുള്ള ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം കണക്കാക്കി പരീക്ഷാ ഭവന്റെ സൈറ്റിൽ ഓൺലൈനായി 2016 ജൂലൈ 25-ാം തീയതിയ്ക്ക് മുമ്പായി ഹൈസ്കൂൾ , ഹയർസെക്കന്ററി , വൊക്കേഷണൽ ഹയർസെക്കന്ററി എന്നീ വിഭാഗക്കാർ നൽകേണ്ടതാണ്.
Posted by
DEO NEYYATTINKARA
Friday, 17 June 2016
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച്
സ്കൂൾ പ്രഥമദ്ധ്യാപകർ എസ്.എസ്.എൽ.സി. പരീക്ഷയുടെ റീവാല്യുവേഷൻ ഗ്രേഡ് മാറ്റം വന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടതാണ്. റീവാല്യുവേഷനിൽ ഗ്രേഡ് മാറ്റം വന്ന സർട്ടിഫിക്കറ്റുകൾ സ്കൂളിൽ കിട്ടുന്ന മുറയ്ക്ക് പഴയ സർട്ടിഫിക്കറ്റ് തിരികെ വാങ്ങി നൽകുകയും പകരം മാറ്റം വരുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതുമാണ്. ഭൂരിഭാഗം സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സ്കൂൾ പ്രഥമദ്ധ്യാപകർ പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് അവ കൈപ്പറ്റേണ്ടതാണ്. സർട്ടിഫിക്കറ്റുകളിൽ സീൽ ഇല്ലാത്തവ , തിരുത്തൽ ആവശ്യമുള്ളവർ എസ്.എസ്.എൽ.സി. കാർഡ് , അഡ്മിഷൻ രജിസ്റ്ററിന്റെ എക്സ്ട്രാക്റ്റ് , കറക്ഷൻ ഓഫ് എസ്.എസ്.എൽ.സി. കാർഡ് എന്നിവ നിശ്ചിത മാതൃകാരൂപത്തിൽ തയ്യാറാക്കി പ്രഥമദ്ധ്യാപകന്റെ കത്ത് സഹിതം 22/06/2016 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. താമസിച്ച് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Posted by
DEO NEYYATTINKARA
Friday, 10 June 2016
അദ്ധ്യാപക ട്രെയിനിംഗ് 13.06.2016 മുതൽ 16.06.2016
8,9,10 ക്ലാസുകളിലെ പുതിയ പാഠപുസ്തകത്തിന്റെ നാലാം ബാച്ചിന്റെ അദ്ധ്യാപക ട്രെയിനിംഗ് 13.06.2016 മുതൽ 16.06.2016 (4 ദിവസം ) തിങ്കളാഴ്ച്ച ആരംഭിക്കുന്നു.
മാതൃക ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു .ഷെഡ്യൂൾ അനുസരിച്ച് അദ്ധ്യാപകർ അതാത് സെന്ററുകളിൽ പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്. 9, 10 ക്ലാസുകളിൽ പഠിപ്പിക്കുന്നവരായിരിക്കണം ഈ ദിവസത്തെപരിശീലനത്തിൽ പങ്കെടുക്കേണ്ടത്.
പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള അദ്ധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല. പരിശീലനത്തിന് എത്തുന്നവർ നിർബദ്ധമായും ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ്.ലാപ് ടോപ്പ് 14.04 ഓ.എസ് ഉള്ളതാണ് അഭികാമ്യം.
17-06-2016 മുതൽ ഈ ട്രെയിനിംഗ് 6- ദിവസമായി (രണ്ട് ബാച്ച് )ഷഡ്യൂൾ ചെയ്തിരിക്കുന്നു .ഇതുവരെയും ഐ.ടി ട്രെയിനിംഗ് ലഭിക്കാത്തവരും, പ്രൊബേഷൻ ഡി ക്ലയർ ചെയ്യാനുള്ള വരും ഈ ട്രെയിനിംഗിലാണ് പങ്കെടുക്കേണ്ടത്. ഇത് പ്രഥമ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Posted by
DEO NEYYATTINKARA
Wednesday, 25 May 2016
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം
സര്‍ക്കാര്‍
/ എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 27 / 05 /
2016 - ാം തീയതി വെള്ളിയാഴച 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം.
കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും
പങ്കെടുക്കേണ്ടതാണ്...
Posted by
DEO NEYYATTINKARA
Friday, 20 May 2016
Wednesday, 18 May 2016
IT@School Result Analysis
It@School | It@School School wise Result | NIC | NIC Schoolwise Result
| Educational District wise | SSLC Result 2016 : At a glance
It@School | It@School School wise Result | NIC | NIC Schoolwise Result
| Educational District wise | SSLC Result 2016 : At a glance
Posted by
DEO NEYYATTINKARA
8, 9,10 ക്ലാസുകളിലെ പുതിയ ഐ.ടി പാഠപുസ്തക ട്രെയിനിംഗിന്റെ ആദ്യ ബാച്ച് 17/05/2016 ന് ആരംഭിക്കുന്നു
ഈ വർഷത്തെ ഐ.ടി 8, 9,10 ക്ലാസുകളിലെ പുതിയ പാഠപുസ്തക ട്രെയിനിംഗിന്റെ ആദ്യ ബാച്ച് 17/05/2016 ന് ആരംഭിക്കുന്നു .ബാച്ചിൽ പങ്കെടുക്കുന്നതിനായുള്ള ഷഡ്യൂൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.10-ാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകരെയാണ് ആദ്യ ബാച്ചിൽ ഉൾപ്പെടുത്തേണ്ടത്. ഇതു വരെ ഐ.റ്റി. ട്രെയിനിംഗ് ലഭിക്കാത്ത അദ്ധ്യാപകർക്കും, പ്രൊബേഷൻ പൂർത്തിയാക്കാത്തവർക്കും 6._ ദിവസത്തെ ട്രെയിനിംഗ് ജൂൺ മാസത്തിൽ നൽകുന്നതാണ്.തിരുവനന്തപുരത്തു നിന്നും വരുന്ന അദ്ധ്യാപകർക്ക് ( നെയ്യാറ്റിൻകര, ബാലരാമപുരം സബ് ജില്ല ) വെങ്ങാനൂർ സ്കൂളിലും, ( കാട്ടാക്കട, പാറശ്ശാല സബ് ജില്ല ).മലയിൻകീഴ് സ്കൂളിലും ആദ്യ ബാച്ചിനു ശേഷം മുൻകൂർ അനുവാദം വാങ്ങി( VPS GHSS CONTACT NO -9495629307,GOVT GHSS MALAYINKIL NO-9447494870)ആ സെന്റെറുകളിൽ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
ട്രെയിനിംഗിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ നിർബദ്ധമായും ലാപ് ടോപ്പ്കൊണ്ടുവരേണ്ടതാണ്. ലാപ് ടോപ്പിൽ ഉബുണ്ടു 14.04 ഉണ്ടായിരിക്കാൻ കഴിവതും ശ്രമിക്കുക
Posted by
DEO NEYYATTINKARA
Thursday, 28 April 2016
എല്ലാ വിഷയത്തിനും എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് എ പ്ലസ്സ് ലഭിച്ച വിദ്യാർത്ഥികളുടെ വിവരം
എല്ലാ വിഷയത്തിനും എ പ്ലസ്സ് ലഭിച്ച വിദ്യാർത്ഥികളുടെ വിലാസവും ഫോൺനമ്പരും ചുവടെ
ചേർത്തിരിക്കുന്ന സൈറ്റിൽ 29/04/2016 -ാം തീയതി 05 മണിക്ക് മുമ്പേ
രേഖപ്പെടുത്തേണ്ടതാണ്...
Posted by
DEO NEYYATTINKARA
Monday, 25 April 2016
ആർട്ട് എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം മറ്റി
26/04/2016 മുതൽ 02/05/2016 വരെ അമരവിള എൽ.എം.എസ്. എച്ച്.എസ്.എസിൽ നടത്താൻ തീരുമാനിച്ചിരുന്ന ആർട്ട് എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ 23/05/2016 മുതൽ 28/05/2016 വരെ ബാലരാമപുരം ഗവ. എച്ച്.എസ്.എസിൽ
വച്ച് നടത്തുന്നതാണ്....
Posted by
DEO NEYYATTINKARA
Sunday, 24 April 2016
ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ ആദ്യ ബാച്ച് അവധിക്കാല പരിശീലനം മറ്റി
26/04/2016 മുതൽ 02/05/2016 വരെ നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടത്താൻ തീരുമാനിച്ചിരുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ ആദ്യ ബാച്ച് പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ 23/05/2016 മുതൽ 28/05/2016 വരെ കണ്ടല ഗവ. ഹൈസ്കൂളിൽ വച്ച് നടത്തുന്നതാണ്....( കാട്ടാക്കട , ബാലരാമപുരം ഉപജില്ലയുടെ പരുതിയിൽ വരുന്ന സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകർക്കാണ് പരിശീലനം ഇവിടെ ലഭിക്കുന്നത് )
Posted by
DEO NEYYATTINKARA
Saturday, 23 April 2016
അദ്ധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടി സമയക്രമവും കേന്ദ്രവും
അവധിക്കാല പരിശീലന പരിപാടി സമയക്രമവും കേന്ദ്രവും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by
DEO NEYYATTINKARA
Wednesday, 20 April 2016
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം
23 / 04 / 2016 - ാം തീയതി പി.എസ്.സി പരീക്ഷ നടക്കുന്നതിനാല്‍ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 11. 00 ല്‍ നിന്നും 10 .00 മണിയിലേയ്ക്ക് സമയം മാറ്റി നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ്...
Posted by
DEO NEYYATTINKARA
Tuesday, 5 April 2016
അദ്ധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടി
അദ്ധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടി നടത്തുന്നതിനായി വിഷയം തിരിച്ച് 8 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ എണ്ണം ചുവടെ ചേർത്തിരിക്കുന്ന സൈറ്റിൽ 07/04/2016 -ാം തീയതി 05 മണിക്ക് മുമ്പേ രേഖപ്പെടുത്തേണ്ടതാണ്...
Posted by
DEO NEYYATTINKARA
Tuesday, 22 March 2016
Sunday, 20 March 2016
IT@School Project - VPNoBB - CIRCULAR- Guidelines issued
Please verify the list of schools , AEO Office , and DEO Office and return with reply whether
all schools included or excluded or any other school wrongly entered in
the district.
Also verify the land line phone no if it is wrong call this no 9446184394 before 22/03/2016
Also verify the land line phone no if it is wrong call this no 9446184394 before 22/03/2016
Posted by
DEO NEYYATTINKARA
Wednesday, 16 March 2016
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം
സര്‍ക്കാര്‍
/ എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 18 / 03 /
2016 - ാം തീയതി വെള്ളിയാഴച 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം.
കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും
പങ്കെടുക്കേണ്ടതാണ്...
Posted by
DEO NEYYATTINKARA
Tuesday, 15 March 2016
2012-ൽ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന /പരാജയപ്പെട്ട പരീക്ഷാർത്ഥികൾക്കും, 2016 ഫെബ്രുവരി മാസം നടത്തിയ എസ്.എസ്.എൽ.സി ഐ .ടി പരീക്ഷ വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടുള്ള സ്കൂൾ ഗോയിംഗ് വിഭാഗം പരീക്ഷാർത്ഥികൾക്കായും ഒരു അവസരം കൂടി...
2012-ൽ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന / പരാജയപ്പെട്ട പരീക്ഷാർത്ഥികൾക്കും , 2016 ഫെബ്രുവരി മാസം നടത്തിയ എസ്.എസ്.എൽ.സി ഐ .ടി പരീക്ഷ ( പ്രാക്ടിക്കൽ / തീയറി ) വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടുള്ള സ്കൂൾ ഗോയിംഗ് വിഭാഗം പരീക്ഷാർത്ഥികൾക്കായും ഈ വരുന്ന മാർച്ച് 29 ന് ( 29.03.2016 ) ചൊവ്വാഴ്ച ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാറ്റിൻകര വച്ച് പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നു. അന്നേ ദിവസം 9.30 ന് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
മേൽ കാരണങ്ങളാൽ പങ്കെടുക്കാനുള്ള പരീക്ഷാർത്ഥികൾ ഉണ്ടെങ്കിൽ ആ വിവരം രേഖാമൂലം ( പരീക്ഷാർത്ഥിയുടെ അപേക്ഷ , ഹാൾ ടിക്കറ്റിന്റെ പകർപ്പ് , പ്രഥമ അദ്ധ്യാപകന്റെ കത്തോടെ ) ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 21/03/2016 -ാം തീയതി 04 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.
മേൽ കാരണങ്ങളാൽ പങ്കെടുക്കാനുള്ള പരീക്ഷാർത്ഥികൾ ഉണ്ടെങ്കിൽ ആ വിവരം രേഖാമൂലം ( പരീക്ഷാർത്ഥിയുടെ അപേക്ഷ , ഹാൾ ടിക്കറ്റിന്റെ പകർപ്പ് , പ്രഥമ അദ്ധ്യാപകന്റെ കത്തോടെ ) ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 21/03/2016 -ാം തീയതി 04 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.
Posted by
DEO NEYYATTINKARA
Saturday, 27 February 2016
എസ്.എസ്.എൽ.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ റിസൽട്ട് സി.ഡിയും അനുബദ്ധ രേഖകളും
ഈ വർഷത്തെ എസ്.എസ്.എൽ.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ
റിസൽട്ട് സി.ഡിയും അനുബദ്ധ രേഖകളും 29. 02.2016 തിങ്കളാഴ്ച രാവിലെ 10 മണി
മുതൽ 4 മണി വരെ ഡി. ഇ. ഓ ഓഫീസിൽ സ്വീകരിക്കുന്നതാണ്
1. റിസൽട്ട് സി.ഡിയും അനുബദ്ധ രേഖകളും അടങ്ങിയ സീൽ ചെയ്ത കവർ
2. P7 Form (for DEO)
3. P8 Form(for DEO)
4. P6 രസീപ്റ്റിന്റെ ഒരു കോപ്പി(for DEO)
2. P7 Form (for DEO)
3. P8 Form(for DEO)
4. P6 രസീപ്റ്റിന്റെ ഒരു കോപ്പി(for DEO)
NB:- അന്നു തന്നെ 8, 9 ക്ലാസുകളിലെ ആനുവൽ ഐ.ടി പരീക്ഷയുടെ സോഫ്റ്റ് വെയർ സി.ഡി യും വിതരണം ചെയ്യുന്നതാണ്.
Posted by
DEO NEYYATTINKARA
Monday, 15 February 2016
എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2016
ഈ വർഷത്തെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ പരീക്ഷാ സി.ഡി ഇൻസ്റ്റലേഷൻ തിങ്കൾ
ചൊവ്വ ദിവസങ്ങളിൽ പൂർത്തിയാക്കേണ്ടതും പരീക്ഷ ബുധനാഴ്ച ആരംഭിക്കേണ്ടതുമാണ്
.എന്നാൽ ഇൻസ്റ്റലേഷൻ പൂർത്തിയായ സ്കൂളുകളിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ
പരീക്ഷ ആരംഭിക്കാവുന്നതാണ്. കുട്ടികൾ കൂടുതൽ ഉള്ള സ്കൂളുകൾ 27/02/2016 നകം പരീക്ഷ
പൂർത്തിയാക്കാൻ പ്രത്യാകo ശ്രദ്ധിക്കണം..സി.ഡി ഇൻസ്റ്റലേഷൻ പൂർത്തിയായാൽ
ഫോം P3 എക്സാം ഷഡ്യൂൾ സ്ക്കൂളിൽ പ്രദർശിപ്പിക്കേണ്ടതും ഇതിന്റെ കോപ്പി
പരീക്ഷ തുടങ്ങുന്നതിനു മുൻപായി . ഡി. ഇ. ഓ യിൽ എത്തിക്കേണ്ടതുമാണ്
Posted by
DEO NEYYATTINKARA
Wednesday, 10 February 2016
9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റ്
9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ
ചോദ്യക്കടലാസ് സ്റ്റേറ്റ്മെന്റ് ചുവടെ ചേർത്തിരിക്കുന്ന മാതൃകാ
രൂപത്തിൽ 15/02/2016 തിങ്കളാഴ്ച വൈകുന്നേരം 05:00 മണിയ്ക്ക് മുമ്പായി
പ്രഥമാദ്ധ്യാപകർ ഒപ്പിട്ട സ്റ്റേറ്റ്മെന്റു് നെയ്യാറ്റിന്‍കര ജില്ലാ
വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.....
Posted by
DEO NEYYATTINKARA
Tuesday, 9 February 2016
SSLC IT പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ പരിശീലനം
SSLC IT പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ പരിശീലനം ആവശ്യമുള്ളവര്‍ 10-02-2016 ( ബുധന്‍ ), Conference Hall DEO office ,Neyyattinkara യില്‍ എത്തിച്ചേരണം.
സമയം
For Deputy Chief-10.30 am
For Invigilators-11.30 am
Posted by
DEO NEYYATTINKARA
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2016 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ
VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍
( CWSN ) ലഭിയ്ക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർ അപേക്ഷയുടെയും സർട്ടിഫിക്കറ്റിന്റെയും 2 കോപ്പി വീതം ചുവടെ കൊടുത്തിരിക്കുന്ന മാതൃകാരൂപവും ചേർത്ത് 10/02/2016 -ാം തീയതി 05:00 മണിക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ A5 സെക്ഷനിൽ നൽകേണ്ടതാണ്.
Posted by
DEO NEYYATTINKARA
Sunday, 7 February 2016
അദ്ധ്യാപക പാക്കേജ് - തസ്തിക നിർണ്ണയം
അദ്ധ്യാപക പാക്കേജ് - തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ 11/02/2015 ; 05 മണിക്കു മുൻപ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.....
( 2011-12 , 2012-13 , 2013-14 , 2014-15 , 2015-16 എന്നീ വർഷങ്ങളിലെ യു.ഐ.ടി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് ഉൾപ്പെടെ സ്റ്റാഫ് ഫിക്സേഷൻ പ്രൊപ്പോസൽ പുനഃസമർപ്പിക്കേണ്ടതാണ്. ഓരോ വർഷവും പ്രത്യേകം കവറിംഗ് ലെറ്റർ സഹിതം സമർപ്പിയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. )
1. Staff Fixation Proposal | Word( 2011-12 , 2012-13 , 2013-14 , 2014-15 , 2015-16 എന്നീ വർഷങ്ങളിലെ യു.ഐ.ടി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് ഉൾപ്പെടെ സ്റ്റാഫ് ഫിക്സേഷൻ പ്രൊപ്പോസൽ പുനഃസമർപ്പിക്കേണ്ടതാണ്. ഓരോ വർഷവും പ്രത്യേകം കവറിംഗ് ലെറ്റർ സഹിതം സമർപ്പിയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. )
2. Sketch Plan of the school building
2. Staff statement (as on 6th working day)
3. Fitness Certificate of the school building
4. List of Re-Admitted Pupils
5. List of Late Admitted Pupils
6. UID Details of pupils (In Performa I ) | Word
7. Details of pupils having no UID (In Performa II ) | Word
8. Student strength Abstract
Posted by
DEO NEYYATTINKARA
Thursday, 4 February 2016
എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ് ( 05 / 02 / 2016 ) വെള്ളിയാഴ്ച 2 മണി മുതല്‍ വിതരണം ചെയ്യുന്നതാണ്
നെയ്യാറ്റിന്‍കര
ടെസ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നും എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ
ചോദ്യക്കടലാസ് ( 05 / 02 / 2016 ) വെള്ളിയാഴ്ച 2 മണി മുതല്‍ വിതരണം
ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ്
സ്വീകരിക്കേണ്ടതാണ്.....
കുറിപ്പ് : - Receipt of SSLC Model Examination Question Paper 2016 കൊണ്ടുവരേണ്ടതാണ്... ഫീസ് അടയ്ക്കാത്തവർ പ്രഥമാദ്ധ്യാപകർ ഒപ്പിട്ട സ്റ്റേറ്റ്മെന്റും തുകയും അടച്ച് ചോദ്യക്കടലാസ് കൈപ്പറ്റേണ്ടതാണ്
Posted by
DEO NEYYATTINKARA
Subscribe to:
Posts (Atom)