2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷം തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ 23-ാം തീയതി വെെകുന്നേരം 5 മണിവരെ SSLC MARCH 2016 Candidate details Correction എന്ന സെെറ്റില്‍ പ്രവേശിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. എല്ലാ വിവരങ്ങളും സ്കൂള്‍ റിക്കാര്‍ഡിലുള്ളതു പോലെ തന്നെ രേഖപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മേല്‍ വിലാസം രേഖപ്പെടുത്തുമ്പോള്‍ പോസ്റ്റ് ഓഫീസ് കൂടി ഉള്‍പ്പെടുത്തിയിരിക്കണം. ഉദാഹരണം:- നെയ്യാറ്റിന്‍കര പി.ഒ , കാട്ടാക്കട പി.ഒ , ....... സര്‍ക്കാര്‍ ഉത്തരവുകളുമായി എത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഓണ്‍ലെെനില്‍ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അവര്‍ സൂപ്പര്‍ ഫെെനോടുകൂടി ഫീസ് അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയിരിക്കണം.